Begin typing your search...

ബജറ്റില്‍ മത്സ്യബന്ധന മേഖലയില്‍ 321.33 കോടി, നോര്‍വെയെ മാതൃകയാക്കി മത്സ്യബന്ധനമേഖല വികസനം

ബജറ്റില്‍ മത്സ്യബന്ധന മേഖലയില്‍ 321.33 കോടി, നോര്‍വെയെ മാതൃകയാക്കി മത്സ്യബന്ധനമേഖല വികസനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മത്സ്യബന്ധന മേഖലയില്‍ 321.33 കോടിരൂപയുടെ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിന് 5 കോടിരൂപയും, കടലോര മത്സ്യ ബന്ധന പദ്ധതികള്‍ക്കായി 6.1 കോടി രൂപയും വകയിരുത്തി. മത്സ്യ ബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സമുദ്ര പദ്ധതിക്ക് വേണ്ടി 3.5 കോടിയും ബജറ്റില്‍ വകയിരുത്തി.

നോര്‍വെയില്‍ നിന്നുള്ള നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സമുദ്രകൂട് കൃഷി പരീക്ഷിക്കും. കേരളത്തിലെ യോജിച്ച പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ പിന്തുണയോടെ ജലത്തില്‍ മുങ്ങിക്കിടക്കുന്ന മാതൃകാ കൂടുകള്‍ സ്ഥാപിക്കും. കുസാറ്റ്, ഫിഷറീസ് സര്‍വകലാശാലയിലേയും ഫിഷറീസ് മേഖലയിലെ മറ്റ് കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളുടേയും ഗവേഷണ വികസന പിന്തുണ ഉപയോഗിക്കും. ഈ പദ്ധതിക്കായി ഒമ്പത് കോടി രൂപയാണ് മാറ്റി വെച്ചത്.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ മത്സ്യോല്പന്നങ്ങള്‍ക്ക് മൂല്യവര്‍ധന നടത്തുന്നതിന് നോര്‍വേ മികച്ച മാതൃകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഫലപ്രദമായ ശീത ശൃംഖലകള്‍ ആധുനിക ഉപകരണങ്ങള്‍ വൈദഗ്ദ്യമുള്ള മനുഷ്യശക്തി എന്നിവയിലൂടെ വിപണനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാവുമെന്നും നോര്‍വെ മാതൃകയിലുള്ള ഈ പദ്ധതിക്കായി കെഎസ്‌ഐഡിസിയുടെ കീഴിലുള്ള ഫുഡ്പാര്‍ക്ക് നവീകരിച്ച് സീഫുഡ് പ്രൊസസിങ് പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 20 കോടി രൂപ മാറ്റി വെച്ചു.

പ്രഖ്യാപിച്ച മറ്റ് പദ്ധതികളില്‍ ചിലത്

മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ പ്ലാസ്റ്റിക് മാലിന്യ ശുചീകരണം 5.5 കോടി

മത്സ്യ ബന്ധന ബോട്ടുകള്‍ ആധുനികവത്കരിക്കാന്‍ 10 കോടി രൂപയുടെ പുതിയ പദ്ധതി. 60 ശതമാനം നിരക്കില്‍ പരമാവധി തുകയായ 10 ലക്ഷം രൂപ വരെ സബ്‌സിഡി അനുവദിക്കും.

മത്സ്യബന്ധന ബോട്ടുകളുടെ എഞ്ചിനുകള്‍ പെട്രോള്‍ ഡീസല്‍ എഞ്ചിനുകളാക്കി മാറ്റുന്നതിനുള്ള പദ്ധതി എട്ട് കോടി

പഞ്ഞമാസത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം ലഭ്യമാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധഥിക്കായി 27 കോടി രൂപ.

ഉള്‍നാടന്‍ മത്സ്യ മേഖലക്ക് 82.11 കോടി

അക്വാകള്‍ചര്‍ ഉത്പാദനം 50,000 ടണ്‍ ആക്കി വര്‍ധിപ്പിക്കുന്നതിന് 67.50 കോടി രൂപ

വനാമി കൊഞ്ച് കൃഷിക്കായി 5.88 കോടി രൂപ

നൂതനഅക്വാകള്‍ച്ചര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപ

ഫിഷറീസ് ഇനൊവേഷന്‍ കൗണ്‍സില്‍ - ഫിഷറീസ് വകുപ്പ്, വ്യവസായ വകുപ്പ്, കെഡിസ്‌ക്, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, ആര്‍&ഡി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ശാസ്ത്രജ്ഞര്‍, വിദഗ്ദര്‍ എന്നിവരടങ്ങുന്ന കൗണ്‍സില്‍. ഒരു കോടി രൂപ.

അഞ്ച് മത്സ്യബന്ധന തുറമുഖ പദ്ധതികള്‍ക്കായി 12.9 കോടി രൂപ. നീണ്ട കര മത്സ്യബന്ധന തുറമുഖത്തിന്റെ വിപുലീകരണം, നവീകരണം, കണ്ണൂര്‍ ജില്ലയിലെ അഴീക്കല്‍ തുറമുഖം ഉള്‍പ്പടെ വിവിധ തുറമുഖങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡിന്റെ സഹായത്തോടെ 27 കോടി രൂപ

തീരദേശ വികസന പദ്ധതികള്‍ക്കായി 115.02 കോടി രൂപ

മത്സ്യ ബന്ധന തൊഴിലാളികള്‍ക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് 77 കോടി രൂപ

നബാര്‍ഡ് ആര്‍എഡിഎഫ് വായ്പാ സഹായത്തോടെ നടത്തുന്ന സംയോജിത ജലവികസന പദ്ധതികള്‍ക്ക് 20 കോടി രൂപ

മത്സ്യ ബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപണികള്‍ക്കും മണ്ണുനീക്കലിനുമായി 9.5 കോടി രൂപയും വകയിരുത്തി.

മത്സ്യ തൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സിന് 10 കോടി രൂപ

Elizabeth
Next Story
Share it