Begin typing your search...

ക്രൈസ്തവർക്ക് നേരെയുള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന​​​​ത് ബി​ജെ​​​​പി ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളിൽ; രൂക്ഷ വിമർശനവുമായി കെസിബിസി

ക്രൈസ്തവർക്ക് നേരെയുള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന​​​​ത് ബി​ജെ​​​​പി ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളിൽ; രൂക്ഷ വിമർശനവുമായി കെസിബിസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബി.ജെ.പിയ്‌ക്കെതിരേ രൂക്ഷ വിമർശനവുമായി കെ.സി.ബി.സി. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് വിമർശനം. തല്ലും തലോടലും ഒരുമിച്ചു പോകില്ല എന്ന തലക്കെട്ടോട് കൂടി എഡിറ്റോറിയൽ പേജിലാണ് ബി.ജെ.പിയുടെ ക്രൈസ്തവവിരുദ്ധ നയങ്ങൾക്കെതിരേ കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയുടെ ലേഖനം. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെ ഉള്‍പ്പെടെ വിമർശിച്ചാണ് ലേഖനം.

ക്രൈസ്തവർക്കു നേരെയുള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന​​​​ത് ബി.​​​​ജെ​​​​.പി. ഭ​​​​രി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ്. തീ​​​​വ്രഹി​​​​ന്ദു​​​​ത്വ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണ് അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ആര്‍.എസ്.എസ്. പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​മാ​​​​യ ഓ​​​​ർ​​​​ഗ​​​​നൈ​​​​സ​​​​റി​​​​ൽ ക്രൈ​​​​സ്ത​​​​വ വി​​​​ദ്വേ​​​​ഷം ഉ​​​​ൾ​​ക്കൊ​​​​ള്ളു​​​​ന്ന ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്നു. പ്ര​​​​ധാ​​​​ന​​മ​​​​ന്ത്രി ക്രി​​​​സ്​​​​മ​​​​സ് വി​​​​രു​​​​ന്നൊ​​രു​​​​ക്കു​​​​മ്പോ​​​​ൾ ഓ​​​​ർ​​​​ഗ​​​​നൈ​​​​സ​​​​റി​​​​ൽ ക്രി​​​​സ്​​​​മ​​​​സ് അ​​​​വ​​​​ഹേ​​​​ളി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആര്‍.എസ്.എസ്. പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​മാ​​​​യ കേ​​​​സ​​​​രി ആ​​​​ഴ്ച​​​​പ്പ​​​​തി​​​​പ്പിന്റെ ഉ​​​​ള്ള​​​​ട​​​​ക്ക​​​​വും വ്യ​​​​ത്യ​​​​സ്ത​​​​മ​​​​ല്ല. ഈ ​​​​വൈ​​​​രു​​​​ധ്യ​​​​ങ്ങ​​​​ളൊ​​​​ന്നും തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​രാ​​​​ണ് ഈ ​​​​നാ​​​​ട്ടി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളെ​​ന്ന് ആ​​​​രും ക​​​​രു​​​​തേ​​​​ണ്ട​​​​തി​​​​ല്ലെന്നും ലേഖനത്തിൽ പറയുന്നു.

ക്രൈ​​​​സ്ത​​​​വ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കെതി​​​​രാ​​​​യു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്കു ദേ​​​​ശീ​​​​യ ബാ​​​​ലാ​​​​വ​​​​കാ​​​​ശ കമ്മിഷന്‍ നേ​​​​തൃ​​​​ത്വം ന​​​​ല്കു​​​​കയാണെന്നും ലേഖനത്തിൽ വിമർശിക്കുന്നു. അ​​​​ടി​​​​സ്ഥാ​​​​നര​​​​ഹി​​​​ത​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചു​​​​കൊ​​​​ണ്ട് ക്രൈ​​​​സ്ത​​​​വ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും സ​​​​ന്യ​​​​സ്ത​​​​രെ​​​​യും പ്ര​​​​തി​​​​ക്കൂ​​​​ട്ടി​​​​ൽ നി​​​​ർ​​​​ത്തു​​​​ന്നു. ഗോ​​​​ത്രക​​​​ലാ​​​​പ​​​​ത്തിന്റെ മ​​​​റപി​​​​ടി​​​​ച്ച് ക്രൈ​​​​സ്ത​​​​വ​​​​രെ ഉ​​​​ന്മൂല​​​​നം ചെ​​​​യ്യാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളാ​​​​ണ് മണിപ്പുരിൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത്. ബി​​​​ൽ​​​​ക്കി​​​​സ് ബാ​​​​നു കേ​​​​സ് സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ മ​​​​റ്റൊ​​​​രു മു​​​​ഖം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​. സം​​​​ഘ​​​​പ​​​​രി​​​​വാ​​​​ർ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ​​​​തി​​​​വാ​​​​യി ക്രൈ​​​​സ്ത​​​​വ, അ​​​​ന്യ​​​​മ​​​​ത വി​​​​ദ്വേ​​​​ഷം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ത്ത​​​​രം വ​​​​ർ​​​​ഗീ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണ​​​​മാ​​​​യി മാ​​​​റു​​​​ന്നു​​​​വെന്നും ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ലേഖനത്തിലൂടെ വിമർശിക്കുന്നു.

ബി.​​​​ജെ.​​​​പി. ഭ​​​​രി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​രും മ​​​​റ്റു ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും നേ​​​​രി​​​​ടു​​​​ന്ന ഭീ​​​​ഷ​​​​ണി​​​​ക​​​​ൾ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി ജീ​​​​വി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യം സാ​​​​ധാ​​​​ര​​​​ണ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ല്ലാ​​​​താ​​​​വു​​​​ന്ന​​​​തും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​മു​​​​ദാ​​​​യ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ൾ​​​​ക്കും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​സ്വാ​​​​ത​​​​ന്ത്ര്യം ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന​​​​തും വ​​​​ർ​​​​ഗീ​​​​യ വി​​​​ദ്വേ​​​​ഷ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​ല​​​​മാ​​​​യി ആ​​​​ൾ​​​​ക്കൂ​​​​ട്ട അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തും ഒ​​​​ട്ടേ​​​​റെ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നുവെന്നും ലേഖനത്തിൽ പറയുന്നു.

ബി​​​​.ജെ​​​​.പി​​​​ക്ക് കാ​​​​ര്യ​​​​മാ​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ലാ​​​​ത്ത കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​​​ ക്രൈ​​​​സ്ത​​​​വ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​മ​​​​വാ​​​​യ​​​​ത്തി​​​​ലെ​​​​ത്താ​​​​ൻ പാ​​​​ർ​​​​ട്ടി ത​​​​ല​​​​ത്തി​​​​ൽ ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ണ്ട്. വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാൻ ബി.ജെ.പി. ശ്രമിക്കുന്നു. ഒരുവശത്ത് അന്യ മതസ്ഥരുമായി സൗഹൃദത്തിൽ എത്താൻ ശ്രമം നടത്തുമ്പോഴും മറുവശത്ത് ശത്രുവിനെ പോലെയാണ് ബി.ജെ.പി. പ്രവർത്തിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സഭാ മുഖപത്രത്തിൽ രൂക്ഷവിമർശനമുന്നയിക്കുന്ന ലേഖനം.

WEB DESK
Next Story
Share it