Begin typing your search...

കോൺഗ്രസിലെ പ്രശ്‌ന പരിഹാരം; സുധാകരനെയും എംപിമാരെയും ചർച്ചയ്ക്ക് വിളിച്ച് കെ.സി വേണുഗോപാൽ

കോൺഗ്രസിലെ പ്രശ്‌ന പരിഹാരം; സുധാകരനെയും എംപിമാരെയും ചർച്ചയ്ക്ക് വിളിച്ച് കെ.സി വേണുഗോപാൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോൺഗ്രസ് കേരള നേതൃത്വത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുനയ നീക്കവുമായി കെ.സി വേണുഗോപാൽ. ഹൈക്കമാൻഡ് നിർദേശമനുസരിച്ച് കെ. സുധാകരനെയും എംപിമാരെയും അദ്ദേഹം ചർച്ചക്ക് വിളിച്ചു. കേരള നേതൃത്വം ഏകപക്ഷീയമായി പ്രവർത്തിക്കുന്നു എന്നാരോപിച്ച് ഇന്നലെ കേരളത്തിൽ നിന്നുള്ള ഏഴ് എംപിമാർ കെ.സി വേണുഗോപാലിനോട് പരാതി അറിയിച്ചതിനെ തുടർന്നാണ് നടപടി. ഇന്ന് വൈകുന്നേരം ചർച്ച നടക്കും.

നേതൃത്വത്തിന് എതിരെ പരസ്യമായി വിമർശനം നടത്തിയതിന്റെ പേരിൽ എം.കെ. രാഘവനെയും കെ മുരളീധരനെയും കെപിസിസി താക്കീത് നൽകിയതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ വഷളായത്. മുരളീധരന് എംപിമാർ പിന്തുണ പ്രഖ്യാപിച്ചതോടെ ഹൈക്കമാൻഡ് അനുനയ നീക്കത്തിന് തയ്യാറാവുകയായിരുന്നു.

അതേസമയം താൻ ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ മാറ്റമില്ലെന്നും ചർച്ചകൾ നടക്കട്ടെയെന്നും മുരളീധരൻ പറഞ്ഞു. എല്ലാം പാർട്ടിക്ക് വിട്ടുകൊടുക്കുന്നു. ചർച്ച നടന്നാൽ മാത്രമേ പ്രശ്‌ന പരിഹാരം ഉണ്ടാകുമോ എന്ന് പറയാൻ കഴിയൂ. പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുരളീധരൻ വ്യക്തമാക്കി.

Ammu
Next Story
Share it