Begin typing your search...

'മിത്ത് വിവാദത്തിൽ ഒരു മുതലെടുപ്പുകൾക്കും എൻഎസ്എസ് കൂട്ടുനിൽക്കില്ല'; അന്തസ്സായ തീരുമാനമെന്ന് ഗണേഷ് കുമാർ

മിത്ത് വിവാദത്തിൽ ഒരു മുതലെടുപ്പുകൾക്കും എൻഎസ്എസ് കൂട്ടുനിൽക്കില്ല; അന്തസ്സായ തീരുമാനമെന്ന് ഗണേഷ് കുമാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മിത്ത് വിവാദത്തിൽ അക്രമ സമരത്തിന് ജനങ്ങളെ ഇറക്കാനില്ലെന്നുള്ള അന്തസുള്ള നിലപാടാണ് എൻഎസ്എസ് എടുത്തിരിക്കുന്നതെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ. മുതലെടുപ്പുകൾക്ക് എൻ എസ് എസ് നിന്നു കൊടുക്കില്ല. നിയമപരമായി തെറ്റുകളെ നേരിടുകയെന്നതാണ് എൻ എസ് എസ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമരപരിപാടികൾ തീരുമാനിക്കാൻ ഇന്ന് ചേർന്ന നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും ഇടതുമുന്നണി ഘടകകക്ഷി നേതാവുമായ ഗണേഷ് കുമാർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. മിത്ത് വിവാദത്തിൽ കൂടുതൽ പരസ്യ പ്രതിഷേധം വേണ്ടെന്ന നിലപാടാണ് ഇന്നത്തെ എൻഎസ്എസ് യോഗമെടുത്തത്. സ്പീക്കറെ സർക്കാർ ഇടപെട്ടു തിരുത്തിയില്ലെങ്കിൽ നിയമപരമായി മുന്നോട്ടു നീങ്ങാനാണ് നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം തീരുമാനമെന്നാണ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചത്.

WEB DESK
Next Story
Share it