Begin typing your search...

സ്ത്രീയെ ഭർത്താവ് വീടിനകത്തുവച്ച് വെട്ടിക്കൊന്നു; ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം പൊലീസിൽ കീഴടങ്ങി

സ്ത്രീയെ ഭർത്താവ് വീടിനകത്തുവച്ച് വെട്ടിക്കൊന്നു; ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം പൊലീസിൽ കീഴടങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കാസർകോട്ട് അമ്പലത്തറ കണ്ണോത്ത് സ്ത്രീയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണോത്ത് കക്കാട്ടെ കെ.ദാമോദരനാണ് ഭാര്യ എൻ.ടി.ബീനയെ വീടിനകത്തുവച്ച് വെട്ടി കൊലപ്പെടുത്തിയത്. ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഇവരുടെ ഏക മകൻ വിശാൽ ഡൽഹിയിൽ മൊബൈൽ ടെക്നീഷ്യനാണ്.

കൊലപാതക കാരണം വ്യക്തമല്ല. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, ഡിവൈഎസ്പി വി.വി.മനോജ്, അമ്പലത്തറ സിഐ ടി.ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടക്കുകയാണ്.

WEB DESK
Next Story
Share it