Begin typing your search...

അഞ്ജുശ്രീയുടെ മരണ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്; രാസപരിശോധനാ ഫലം വന്നശേഷം സ്ഥിരീകരണം

അഞ്ജുശ്രീയുടെ മരണ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്; രാസപരിശോധനാ ഫലം വന്നശേഷം സ്ഥിരീകരണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അഞ്ജുശ്രീയുടെ മരണത്തിൽ ചില തെളിവുകൾ കിട്ടിയെന്ന് എസ്പി. ഈ തെളിവുകൾ സ്ഥിരീകരിക്കാൻ രാസപരിശോധന റിപ്പോർട്ട് ലഭിക്കണം. ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്നാണു ഫൊറൻസിക് സർജന്റെ നിഗമനമെന്നും എസ്പി വൈഭവ് സക്‌സേന പറഞ്ഞു. അഞ്ജുശ്രീയുടെ എന്തെങ്കിലും കത്ത് ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം ഇല്ലന്നോ ഉണ്ടെന്നോ പറയാതെ ഒഴിവാകുകയായിരുന്നു.

''പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി അനുസരിച്ച് ഭക്ഷ്യവിഷബാധയെ തുടർന്നുണ്ടാകുന്ന സാധാരണ തെളിവിനേക്കാൾ മറ്റ് ചിലത് ഉണ്ടായിരുന്നു. കരളിന്റെ പ്രവർത്തനം നിലച്ചിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന് പൂർണത ലഭിക്കാൻ ശരീരാവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അഞ്ജുവിന്റെ മരണത്തിൽ ചില പ്രാഥമിക തെളിവുകൾ ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട്. അതിപ്പോൾ പറയാനാകില്ല. രാസപരിശോധന വന്നശേഷമേ ഉറപ്പിക്കാനാകൂ.'- എസ്പി പറഞ്ഞു. കുട്ടിയുടെ മരണം ആത്മഹത്യയാണോയെന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാകില്ലെന്ന് അദ്ദേഹം മറുപടി നൽകി.

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മഞ്ഞപ്പിത്തം പിടിപെട്ടിരുന്നതായും ശരീരത്തിൽ കണ്ടെത്തിയ വിഷം ഭക്ഷണത്തിൽനിന്നുള്ളതല്ലെന്നുമാണു റിപ്പോർട്ടിൽ പറയുന്നത്.

Ammu
Next Story
Share it