Begin typing your search...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; രാഷ്ട്രീയക്കാരും , പൊലീസും ബാങ്ക് ജീവനക്കാരും ചേർന്ന് നടത്തിയ തട്ടിപ്പെന്ന് ഇഡി , ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ; രാഷ്ട്രീയക്കാരും , പൊലീസും ബാങ്ക് ജീവനക്കാരും ചേർന്ന് നടത്തിയ തട്ടിപ്പെന്ന് ഇഡി , ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൃശൂർ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് ഇഡി ഹൈക്കോടതിയിൽ. രാഷ്ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോർത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറയുന്നു. അസി ഡയറക്ടർ സുരേന്ദ്ര ജി കാവിത്കർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ടു കിട്ടാൻ ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലാണ് വിശദീകരണം.

2012 മുതൽ 2019 വരെ ഒട്ടേറെ പേർക്ക് ബാങ്കിൽ നിന്ന് വായ്പ അനുവദിച്ചിരുന്നു. 51 പേർക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വർധിച്ചുവെന്നും ഇഡി ഹൈക്കോടതിയിൽ അറിയിച്ചു.

WEB DESK
Next Story
Share it