Begin typing your search...

ബിജെപി ഭരണത്തിൽ വർഗീയ കലാപങ്ങളില്ലെന്ന് അമിത് ഷാ; കലാപകാരികളെ തലകീഴായി തൂക്കി നേരെയാക്കുന്ന ജോലി ബിജെപി ചെയ്യും; കപിൽ സിബൽ

ബിജെപി ഭരണത്തിൽ വർഗീയ കലാപങ്ങളില്ലെന്ന് അമിത് ഷാ; കലാപകാരികളെ തലകീഴായി തൂക്കി നേരെയാക്കുന്ന ജോലി ബിജെപി ചെയ്യും; കപിൽ സിബൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിജെപി ഭരണത്തിനു കീഴിൽ വർഗീയ കലാപങ്ങൾ നടക്കുന്നില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവകാശവാദത്തിനെതിരെ രാജ്യസഭാ എംപിയും മുൻ കോൺഗ്രസ് നേതാവുമായ കപിൽ സിബൽ. ''2014-2020 കാലയളവിൽ എൻസിആർബി ഡേറ്റ പ്രകാരം 5415 വർഗീയ കലാപങ്ങൾ റിപ്പോർട്ട് ചെയ്തു. 2019ൽ മാത്രം 25 വർഗീയ കലാപങ്ങൾ''– അദ്ദേഹം ട്വീറ്റ് ചെയ്തു.

രാമനവമി ആഘോഷത്തിനിടെ ബംഗാളിലും ബിഹാറിലുമുണ്ടായ വർഗീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'നിശബ്ദത'യെ ഞായറാഴ്ച കപില്‍ സിബൽ ചോദ്യം ചെയ്തിരുന്നു. ബിഹാറിലെ നവാഡ ജില്ലയിലെ ഹിസുവയിൽ നടന്ന പൊതുയോഗത്തിലാണ് ബിജെപി ഭരണത്തിനു കീഴിൽ കലാപങ്ങൾ നടക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞത്.

''ബിഹാറിലെ 40ൽ 40 സീറ്റും നൽകി, 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരട്ടെ. 2025ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സ്വന്തം സർക്കാർ രൂപീകരിക്കാൻ സഹായിക്കൂ. കലാപകാരികളെ തലകീഴായി തൂക്കി നേരെയാക്കുന്ന ജോലി ബിജെപി ചെയ്യും. ഞങ്ങളുടെ ഭരണത്തിനു കീഴിലല്ല കലാപങ്ങൾ നടക്കുന്നത്''– ഇതായിരുന്നു അമിത് ഷായുടെ പ്രസ്താവന.

Elizabeth
Next Story
Share it