Begin typing your search...

നിയമനം അധ്യാപക വിഭാഗത്തിലെന്ന് പ്രിയ; അനധ്യാപക വിഭാഗമെന്ന് സെനറ്റ് രേഖ

നിയമനം അധ്യാപക വിഭാഗത്തിലെന്ന് പ്രിയ; അനധ്യാപക വിഭാഗമെന്ന് സെനറ്റ് രേഖ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കണ്ണൂർ സർവകലാശാലയിലെ മലയാളം അസോഷ്യേറ്റ് പ്രഫസർ നിയമന യോഗ്യത സംബന്ധിച്ച് സർവകലാശാല സെനറ്റും ഡോ. പ്രിയാ വർഗീസും വിരുദ്ധ നിലപാടുകളിൽ. അധ്യാപക വിഭാഗത്തിലാണ് ഈ തസ്തികയെന്നും നിയമന യോഗ്യതയായി കണക്കാക്കണമെന്നും കാണിച്ച് പ്രിയാ വർഗീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പ്രിയ ജോലിചെയ്തിരുന്ന സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ തസ്തിക അനധ്യാപക വിഭാഗത്തിലാണെന്നു വ്യക്തമാക്കി സിൻഡിക്കേറ്റ് അംഗവും സിപിഎം നേതാവുമായ എൻ.സുകന്യ രംഗത്തെത്തി.

ചട്ടപ്രകാരംവേണ്ട അധ്യാപന പരിചയം പ്രിയാ വർഗീസിന് ഇല്ലെന്നു യുജിസി നേരത്തേ അറിയിച്ചെങ്കിലും നിയമനത്തിനു വേണ്ട വിദ്യാഭ്യാസ യോഗ്യതയും അധ്യാപക പരിചയവും ഉണ്ട് എന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. പ്രിയാ വർഗീസിന്റെ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ല എന്നായിരുന്നു കേസ് പരിഗണിക്കുമ്പോൾ യുജിസി കോടതിയെ അറിയിച്ചത്. ഇതിനു വിരുദ്ധമായി മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണു നിയമനമെന്നു കണ്ണൂർ സർവകലാശാല ഹൈക്കോടതിയിൽ അറിയിച്ചു.

സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ തസ്തികയുടെ സ്വഭാവം ബന്ധപ്പെട്ട സർവകലാശാലയാണ് തീരുമാനിക്കേണ്ടതെന്നും യുജിസി വ്യക്തമാക്കി. സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗത്തിൽ പെടുന്നതാണെന്ന് തെളിയിക്കുന്ന സെനറ്റ് യോഗത്തിന്റെ രേഖകളാണു പുറത്തു വന്നിരിക്കുന്നത്. സെപ്റ്റംബർ 16ന് ചേർന്ന സെനറ്റ് യോഗത്തിൽ സിൻഡിക്കേറ്റിന്റെ സ്ഥിരം സമിതി അധ്യക്ഷയും സിപിഎം നേതാവുമായ എൻ.സുകന്യ സ്റ്റുഡന്റസ് ഡയറക്ടർ അനധ്യാപക തസ്തികയാണെന്നു വ്യക്തമാക്കുകയായിരുന്നു. ഇത് അധ്യാപക തസ്തികയാണെന്നാണു പ്രിയ ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ പറയുന്നത്. സ

Ammu
Next Story
Share it