Begin typing your search...
കേന്ദ്രം പണം തന്നില്ലെങ്കിൽ വികസന പ്രവർത്തനം ഏങ്ങനെ നടത്തും; കാനം രാജേന്ദ്രൻ
സംസ്ഥാന ബജറ്റിലെ പെട്രോൾ, ഡീസൽ സെസ് വർധനവ് അടക്കമുള്ള നികുതി വർധനയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശമ്പളവും പെൻഷനും കൊടുക്കണ്ടേ എന്നായിരുന്നു കാനം രാജേന്ദ്രൻറെ ചോദ്യം. കേന്ദ്രം പണം തന്നില്ലെങ്കിൽ വികസന പ്രവർത്തനം ഏങ്ങനെ നടത്തും എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ജനങ്ങളുടെ പ്രതികരണം മുന്നണി ചർച്ച ചെയ്യുമെന്നും ജനവികാരം ധനമന്ത്രിയെ അറിയിക്കുമെന്നും കാനം പറഞ്ഞു.
സംസ്ഥാനത്തിൻറെ മൂല്യധന നിക്ഷേപം ഉൾപ്പെട്ട നിരവധി കാര്യങ്ങളിൽ വളരെ മോശമായിട്ടുള്ള നിലപാടാണ് കേന്ദ ബജറ്റ് സ്വീകരിച്ചത്. വായ്പ പരിധി അടക്കം വെട്ടി കുറച്ച സാഹ്യചര്യത്തിൽ സംസ്ഥാനം എങ്ങനെയാണ് മുന്നോട്ട് പോകും എന്ന് കാനം രാജേന്ദ്രൻ ചോദിച്ചു. ഈ സാഹ്യചര്യത്തിൽ കേരളത്തെ മുന്നോട് നയക്കാനുള്ള ഒരു ബജറ്റാണ് സംസ്ഥാനത്ത് ഇന്നലെ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Next Story