Begin typing your search...

ക​ള​മ​ശ്ശേ​രി സ്​​ഫോ​ട​നം: പ്രതി ഡൊ​മി​നി​ക് മാ​ർ​ട്ടി​നെ അങ്കമാലിയിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ക​ള​മ​ശ്ശേ​രി സ്​​ഫോ​ട​നം: പ്രതി ഡൊ​മി​നി​ക് മാ​ർ​ട്ടി​നെ അങ്കമാലിയിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ക​ള​മ​ശ്ശേ​രി സ്​​ഫോ​ട​ന പരമ്പര കേസിലെ പ്രതി ഡൊ​മി​നി​ക് മാ​ർ​ട്ടി​നുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. മാർട്ടിൻ താമസിക്കുന്ന അങ്കമാലി അത്താണിയിലെ ഫ്ലാറ്റിൽ എത്തിച്ചാണ് തെളിവിവെടുപ്പ് നടത്തിയത്. രാവിലെ വൻ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ഫ്ലാറ്റിൽ എത്തിച്ചത്. ഇന്നലെയാണ് യു.​എ.​പി.​എ, സ്ഫോ​ട​ക വ​സ്തു നിയ​മം, കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ ഗൗ​ര​വ​ത​ര​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി ഡൊമിനിക് മാർട്ടിന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയത്. സ്​​ഫോ​ട​നം നടത്താനായി ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻ ബോം​ബ് നി​ർ​മി​ച്ച​ത് അ​ങ്ക​മാ​ലി​ക്ക​ടു​ത്ത്​ അ​ത്താ​ണി​യി​ലെ സ്വ​ന്തം ഫ്ലാ​റ്റി​ൽ വെ​ച്ചെ​ന്നാണ്​ പൊ​ലീ​സ്​ നി​ഗ​മ​നം. യഹോവ സാക്ഷികളുടെ ക​ൺ​വെ​ൻ​ഷ​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​നാ​ണ്‌ ഇ​യാ​ൾ സ്‌​കൂ​ട്ട​റി​ൽ ത​മ്മ​ന​ത്തെ വാ​ട​ക​വീ​ട്ടി​ൽ ​നി​ന്ന്‌ ഇ​റ​ങ്ങി​യ​ത്‌. 5.40ന്‌ ​അ​ത്താ​ണി​യി​ലെ​ത്തി ഫ്ലാ​റ്റി​ന്‍റെ ടെ​റ​സ്സി​ലി​രു​ന്ന്‌ ബോം​ബ്‌ നി​ർ​മി​ച്ചെ​ന്നാ​ണ്​ വി​വ​രം.

ഇ​തു​മാ​യി സ്‌​കൂ​ട്ട​റി​ൽ രാ​വി​ലെ ഏ​ഴി​ന്‌ ക​ള​മ​ശ്ശേ​രി​യി​ലെ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലെ​ത്തി. 7.10ന്‌ ​ഹാ​ളി​ന്‌ മ​ധ്യ​ഭാ​ഗ​ത്തെ ക​സേ​ര​ക​ൾ​ക്കി​ട​യി​ൽ ബോം​ബ് വെ​ക്കു​ക​യും 9.30ന് ​ഹാ​ളി​നു പി​റ​കി​ലെ​ത്തി റി​മോ​ട്ട്‌ അ​മ​ർ​ത്തി സ്‌​ഫോ​ട​നം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ബോം​ബി​നൊ​പ്പം ക​സേ​ര​ക്ക​ടി​യി​ൽ പെ​ട്രോ​ളും​വെ​ച്ചു. ബോം​ബ് പൊ​ട്ടി​യ​തി​നു പി​ന്നാ​ലെ പെ​ട്രോ​ളി​ലേ​ക്ക് തീ​പ​ട​ർ​ന്ന​താ​ണ് പ​ല​ർ​ക്കും ഗു​രു​ത​ര പൊ​ള്ള​ലേ​ൽ​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. ക​ള​മ​ശ്ശേ​രി സം​റ ക​ൺ​വെ​ൻ​ഷ​ൻ ​സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​ണ് യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ ക​ൺ​വെ​ൻ​ഷ​നി​ടെ ബോം​ബ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ ഒ​രു സ്ത്രീ ​മ​രി​ച്ചി​രു​ന്നു. പെ​രു​മ്പാ​വൂ​ർ ഇ​രി​ങ്ങോ​ൾ വ​ട്ടോ​ളി​പ്പ​ടി പു​ളി​യ​ൻ​വീ​ട്ടി​ൽ ലി​യോ​ണ പൗ​ലോ​സാ​ണ് (55) മ​രി​ച്ച​തെ​ന്ന് രാ​ത്രി വൈ​കി തി​രി​ച്ച​റി​ഞ്ഞു. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ഇ​ടു​ക്കി കാ​ളി​യാ​ർ മു​പ്പ​ത്താ​റ് ക​വ​ല​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കു​മാ​രി​യും (53) വൈ​കീ​ട്ടോ​ടെ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 12.40നാ​ണ് പ​ന്ത്ര​ണ്ടു​കാ​രി​യാ​യ മ​ല​യാ​റ്റൂ​ർ ക​ട​വ​ൻ​കു​ഴി വീ​ട്ടി​ൽ പ്ര​ദീ​പ​ന്‍റെ മ​ക​ൾ ലി​ബി​ന​യു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ 60ഓ​ളം പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. 21 പേ​രാ​ണ്‌ നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​ല്‍ 16 പേ​ര്‍ ഐ.​സി.​യു​വി​ലാ​ണ്‌. ഇ​തി​ല്‍ മൂ​ന്ന്‌ പേ​രു​ടെ നി​ല അ​തി​ഗു​രു​ത​ര​മാ​ണ്‌. ഇ​തി​ല്‍ പ​ത്ത്‌ ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ 14 വ​യ​സ്സു​ള്ള കു​ട്ടി​യെ ഐ.​സി.​യു​വി​ല്‍ നി​ന്ന്‌ വാ​ര്‍ഡി​ലേ​ക്ക്‌ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്‌. അ​ഞ്ചു​ പേ​ര്‍ വാ​ര്‍ഡു​ക​ളി​ലാ​ണ്‌. എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഒ​രു രോ​ഗി​യെ സ്കി​ന്‍ ഗ്രാ​ഫ്‌​റ്റി​ങ്ങി​നും നൂ​ത​ന ചി​കി​ത്സ​ക്കും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക്‌ മാ​റ്റി.

WEB DESK
Next Story
Share it