Begin typing your search...

കുഴഞ്ഞുവീണു; കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുഴഞ്ഞുവീണു; കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ശാരീരികാസ്വസ്ഥതകളെ തുടർന്ന് ദില്ലി ആർ എം എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വ്യത്യാസം വന്നതിനെ തുടർന്ന് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആർഎംഎൽ ആശുപത്രി അധികൃതർ അറിയിച്ചു. വയോജന ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയിൽ അംഗമായ കടന്നപ്പള്ളി ഭോപ്പാലിലേക്ക് പോകാനാണ് ഡൽഹി റെയിൽവേ സ്റ്റേഷനിലെത്തിയത്. കടന്നപ്പള്ളിയുടെ അനാരോഗ്യത്തെ തുടർന്ന് സമിതിയുടെ യാത്ര റദ്ദാക്കി.

Ammu
Next Story
Share it