Begin typing your search...

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് കെ സുധാകരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തിലിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രം​ഗത്ത്. ആരോപണങ്ങൾ അന്വേഷിക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു. എറണാകുളത്തെ ദേശാഭിമാനി ഓഫീസില്‍ വച്ച് പിണറായി വിജയന്‍ 2.35 കോടി രൂപ കൈതോലപ്പായയില്‍ ചുരുട്ടിക്കെട്ടി ഇരുട്ടിന്റെ മറവില്‍ കാറില്‍ കൊണ്ടുപോയെന്നതും പിണറായിയുടെ വലംകൈയായിട്ടുള്ള ഭൂമാഫിയ 1500 ഏക്കര്‍ സ്വന്തമാക്കിയെന്നുമുള്ള മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലും അടിയന്തരമായി അന്വേഷിക്കണമെന്നുമാണ് കെ സുധാകരൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കേരളത്തെ മൊത്തക്കച്ചവടം ചെയ്യുന്ന പിണറായിയുടെ മലപോലെയുള്ള അനധികൃത ഇടപാടുകളുടെ ഒരറ്റം മാത്രമാണീ വെളിപ്പെടുത്തലുകളെന്നും അദ്ദേഹം ആരോപിച്ചു.

WEB DESK
Next Story
Share it