Begin typing your search...

സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയത് പോലെ, ബുദ്ധിയില്ലായ്മയും വിവരക്കേടും മാത്രമേ പറയു; സുധാകരൻ

സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയത് പോലെ, ബുദ്ധിയില്ലായ്മയും വിവരക്കേടും മാത്രമേ പറയു; സുധാകരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയത് പോലെ ആണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ. സരിനു ബുദ്ധിയും വിവരവും ഉണ്ടെന്നും പക്ഷേ വിവരക്കേടും ബുദ്ധിയില്ലായ്മയും മാത്രമേ പറയൂവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സരിന് ജൻമദോഷമാണെന്നും പാലക്കാട്ട് പ്രാണി പോയ നഷ്ടം കോൺഗ്രസിന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് യുഡിഎഫ് കൺവെൻഷനിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.

'കോൺഗ്രസിനകത്തുനിന്ന് ഇങ്ങനെ എത്രയോ ആളുകൾ കൊഴിഞ്ഞുപോകാറുണ്ട്. കോൺഗ്രസിനെ പോലെ, ഒരു മല പോലെയുള്ള പാർട്ടിയെ ഇതൊന്നും ബാധിക്കില്ല. ഇതൊന്നും ഞങ്ങൾക്ക് ഏശില്ല. ടിക്കറ്റ് കിട്ടാത്തവരെല്ലാം ബദലാകുന്നത് നോക്കി നിൽക്കുക എന്നതല്ലാതെ ഞങ്ങൾക്കൊന്നും ചെയ്യാനില്ല. ഇവരെയൊന്നും കണ്ടിട്ടല്ല കോൺഗ്രസ് ഉണ്ടായതും കോൺഗ്രസ് ജയിച്ചതും. അദ്ദേഹത്തിന്റെയൊക്കെ താങ്ങും തണലും കൊണ്ടാണ് കോൺഗ്രസ് പാലക്കാട്ട് ജയിച്ചത് എന്ന് തോന്നുന്നുണ്ടോ?.' കെ.സുധാകരൻ ചോദിച്ചു.

യുഡിഎഫ് കോട്ടയിൽ ആരെങ്കിലും ജയിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് 2019ൽ കിട്ടിയ വിജയം വയനാട്ടിൽ ഇനിയും ആവർത്തിക്കണം. ഇന്നുമുതൽ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുകയാണ്. കേരളത്തിലെ ജനങ്ങൾ യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കുകയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it