Begin typing your search...

ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ല, 30 ന് വീണ്ടും ഹാജരാകും; ഇഡി വേട്ടയാടുന്നെന്ന പരാതിയില്ലെന്ന് സുധാകരൻ

ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ല, 30 ന് വീണ്ടും ഹാജരാകും; ഇഡി വേട്ടയാടുന്നെന്ന പരാതിയില്ലെന്ന് സുധാകരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ ഇ ഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്ന് കെ. സുധാകരൻ. ഒരു ദിവസം കൂടി വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30 ന് വീണ്ടും ഹാജരാകും. ചോദ്യങ്ങൾക്കെല്ലാം സുഖകരമായി ഉത്തരം നൽകി. ഇ ഡി വേട്ടയാടുന്നുവെന്ന പരാതിയില്ല. അവർ അവരുടെ ജോലി ചെയ്യുന്നു. തനിക്കൊരു ഭയവുമില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ഇന്നലെ രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. മോൻസൺ മാവുങ്കലിൻറെ കലൂരിലെ വീട്ടിൽ വെച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസൻറെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇ ഡി സുധാകരനെ ചോദ്യം ചെയ്യുക. മോൻസൺ മാവുങ്കലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എടുത്ത കേസിൽ കെ. സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു.

WEB DESK
Next Story
Share it