Begin typing your search...

തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല; ശ്രീകുമാരൻ തമ്പിയുടെ പാട്ട് നിരാകരിച്ചെന്ന് കെ.സച്ചിദാനന്ദൻ

തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല; ശ്രീകുമാരൻ തമ്പിയുടെ പാട്ട് നിരാകരിച്ചെന്ന് കെ.സച്ചിദാനന്ദൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരള ഗാന വിവാദത്തിൽ പ്രതികരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അദ്ദേഹത്തിന്റെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങൾ ഉണ്ടായിരുന്നുവെന്നും പറഞ്ഞ അക്കാദമി അധ്യക്ഷൻ പാട്ടിൽ തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയ്യാറായില്ലെന്നും പറഞ്ഞു.

'ശ്രീകുമാരൻ തമ്പി പാട്ട് എഴുതണമെന്നത് കമ്മിറ്റിയിൽ തീരുമാനിച്ചതാണ്. പാട്ട് കമ്മിറ്റിക്ക് മുമ്പാകെ വച്ചപ്പോൾ അംഗങ്ങൾക്ക് സമ്മതമായിരുന്നില്ല. വീണ്ടും ഗാനം ക്ഷണിച്ചു. വീണ്ടുമെത്തിയ പാട്ടുകളിൽ ഹരിനാരായണൻ എഴുതിയ പാട്ടാണ് കൂടുതൽ നല്ലതാണെന്ന് തോന്നിയത്. ഹരിനാരായണന്റെ നിർദേശിച്ചപ്രകാരം ബിജിപാലായിരിക്കും പാട്ടിന് സംഗീതം നൽകുന്നത്. സംഗീതം നൽകി ചിട്ടപ്പെടുത്തിയ ഗാനം അംഗീകാരം ലഭിക്കുന്നതിനായി വീണ്ടും കമ്മിറ്റിക്ക് മുമ്പാകെ വയ്ക്കും. ഇത് സ്വീകരിക്കപ്പെടുമെന്നാണ് കരുതുന്നത്.

എല്ലാവർക്കും പാടാൻ പറ്റുന്ന വളരെ ലളിതമായ രീതിയിലായിരിക്കും പാട്ട് തയ്യാറാക്കുന്നത്. നിരാകരിച്ച കാര്യം ശ്രീകുമാരൻ തമ്പിയെ അറിയിച്ചോയെന്നത് സെക്രട്ടറിയോട് ചോദിക്കേണ്ടതുണ്ട്. വാട്സ്ആപ്പ് വഴിയാണ് ശ്രീകുമാരൻ തമ്പി പാട്ട് അയച്ചുതന്നത്. ഗാനം അംഗീകരിച്ചിട്ടില്ലെന്ന വിവരം സെക്രട്ടറി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നാണ് എന്റെ ധാരണ. അതിനുശേഷമാണ് മറ്റുള്ളവരെ സമീപിച്ചത്.

ശ്രീകുമാരൻ തമ്പിയുടെ പാട്ടുകളോടും രചനയോടും വളരെ ബഹുമാനമുള്ളയാളാണ് ഞാൻ. എന്നാൽ പാട്ട് തിരഞ്ഞെടുക്കുന്നത് ഒരാളുടെയല്ല, മറിച്ച് കമ്മിറ്റിയുടെ തീരുമാനമാണ്. കമ്മിറ്റിക്ക് സമ്മതമാകാത്ത ഒരുപാട് പ്രയോഗങ്ങളും രീതികളും ശ്രീകുമാരൻ തമ്പിയുടെ പാട്ടിലുണ്ടായിരുന്നു. മാത്രമല്ല, എല്ലാവർക്കും പാടാവുന്ന രീതിയിലുള്ള പാട്ടല്ല എന്ന തോന്നലുമാണ് നിരാകരിക്കാൻ കാരണമായത്. അദ്ദേഹത്തിന്റെ ഗാനലോകത്തെയല്ല മറിച്ച് ഒരു പ്രത്യേക പാട്ടിനെയാണ് നിരാകരിച്ചത്. ഒരു പ്രത്യേക ആവശ്യത്തിനായി ഉതകുന്ന പാട്ടല്ലെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തൽ. സംഗീതവും കവിതയും നന്നായി അറിയാവുന്ന അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.അക്കാദമിക്കെതിരെയുള്ള തുടർച്ചയായ വിവാദങ്ങളിൽ ഗൂഢാലോചനയുള്ളതായി കരുതുന്നില്ല. ചെറിയ കാര്യങ്ങളെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിവാദങ്ങളാക്കി മാറ്റുന്നതിൽ ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടാകാം' കെ സച്ചിദാനന്ദൻ വ്യക്തമാക്കി.

WEB DESK
Next Story
Share it