Begin typing your search...

യുപി പ്രസംഗത്തെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ

യുപി പ്രസംഗത്തെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മുഖ്യമന്ത്രി വ്യക്തമായ മറുപടി ഗവര്‍ണര്‍ക്ക് നൽകിയിട്ടുണ്ട്. അതിനപ്പുറം ഒന്നുമില്ലെന്നും വേറെ ഒരു കാര്യവും താൻ പറയുന്നത് ശരിയല്ലെന്നും പറഞ്ഞ ബാലഗോപാൽ, പ്രസംഗത്തിൽ പ്രശ്നമൊന്നുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്ഭവന് നിസ്സഹകരണമുണ്ടോ എന്ന് അറിയില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. എകെജി സെന്ററിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപി പരാമർശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഇക്കഴിഞ്ഞ 18 ന് കേരള സര്‍വ്വകലാശാലയിൽ നടന്ന പരിപാടിക്കിടെയായിരുന്നു ധനമന്ത്രിയുടെ പ്രസംഗം.

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിൽ നടന്ന സംഭവം വിശദീകരിച്ച് അവിടെ നിന്ന് വരുന്നവര്‍ക്ക് കേരളത്തിലെ സര്‍വ്വകലാശാലകളുടെ സാഹചര്യം അറിയില്ലെന്ന് മന്ത്രി പറഞ്ഞതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ബോധപൂര്‍വ്വ പരാമര്‍ശമാണ് മന്ത്രി നടത്തിയത്.

ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാൽ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ഗൗരവമായി പരിഗണിച്ച് ഭരണഘടനാപ്രകാരം നടപടി എടുക്കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഗവര്‍ണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും തുടര്‍ നടപടി ആവശ്യമില്ലെന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

Elizabeth
Next Story
Share it