Begin typing your search...

'അവഗണന മനപ്പൂർവം'; പാർട്ടി പത്രത്തിലും പേരില്ലെന്ന് കെ മുരളീധരൻ

അവഗണന മനപ്പൂർവം; പാർട്ടി പത്രത്തിലും പേരില്ലെന്ന് കെ മുരളീധരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ തന്നെ അവഗണിച്ചതിൽ വീണ്ടും പ്രതികരണവുമായി കെ മുരളീധരൻ. പരിപാടിയിൽ സംസാരിക്കാൻ സമയം തരാതെ അവഗണിച്ചത് മനപ്പൂർവമാണെന്ന് കെ മുരളീധരൻ പ്രതികരിച്ചു. തന്നെ അവഗണിച്ചത് മനപ്പൂർവ്വമാണ്, വൈക്കം സത്യഗ്രഹ ശതാബ്ദി സംബന്ധിച്ച് പാർട്ടി പത്രം വീക്ഷണം പുറത്തിറക്കിയ സപ്ലിമെൻറിലും തൻറെ പേരില്ലെന്ന് മുരളീധരൻ പറഞ്ഞു.

'സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനം. പാർട്ടിക്ക് തൻറെ സേവനം വേണ്ടെങ്കിൽ വേണ്ട', ഇക്കാര്യത്തിൽ കെ സി വേണുഗോപാലിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. തന്നോടുള്ള അവഗണനയുടെ കാരണം അറിയില്ല, കെ കരുണാകരനും അവഗണന നേരിട്ടിട്ടുണ്ട്. എല്ലാവരും സമയമെടുത്ത് സംസാരിക്കുമ്പോൾ തനിക്ക് മാത്രം സമയം തരാത്തത് എന്തുകൊണ്ടാണ്. എല്ലാവരും ധാരാളം പ്രസംഗിച്ചു. ഒരാൾ ഒഴിവായാൽ അത്രയും നല്ലതാണ് എന്നാണ് അവരുടെയൊക്കെ മനോഭാവം എന്നും മുരളീധരൻ തുറന്നടിച്ചു.

വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് കച്ചേരി നിർത്തിയ ആളോട് വീണ്ടും പാടുമോ എന്ന് ചോദിക്കുന്ന പോലെ ആണ് ഇതെന്നായിരുന്നു മറുപടി. സത്യഗ്രഹ ശതാബ്ദി ആഘോഷത്തിലെ അവഗണനയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മരളീധരൻ പറഞ്ഞു. മുൻ കെപിസിസി പ്രസിഡൻറ് ആയിട്ടുകൂടി എഐസിസി പ്രസിഡൻറ് പങ്കെടുത്ത പരിപാടിയിൽ തന്നെ പ്രസംഗിക്കാൻ അനുവദിച്ചില്ല. കെ സുധാകരൻ തന്നെ ബോധപൂർവ്വം അവഗണിച്ചെന്നും മുരളീധരൻ പറയുന്നു.

Ammu
Next Story
Share it