Begin typing your search...

കെ മുരളീധരന്റെ പ്രസ്താവന വന്ദേഭാരതിൽ പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസം; മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

കെ മുരളീധരന്റെ പ്രസ്താവന വന്ദേഭാരതിൽ പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസം; മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെ മുരളീധരൻ എം.പിയുടെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ.കെ മുരളീധരന് വന്ദേഭാരതിൽ പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസമാണ് വിമർശനത്തിന് കാരണമെന്ന് വി മുരളീധരൻ വ്യക്തമാക്കി. കെ മുരളീധരൻ സന്ദർഭത്തിനനുസരിച്ച് നിലപാട് മാറ്റുന്നയാളെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

കേരളത്തിന് അനുവദിച്ച വന്ദേഭാരതിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് വടകര എം.പി കെ മുരളീധരൻ വിമർശിച്ചിരുന്നു. രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിലാണ് ഇത്തരത്തിൽ പ്രതികരണമുണ്ടായത്. ഉദ്ഘാടന യാത്രയിൽ മുഴുനീളെ ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായത്. ബിജെപി ഓഫീസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി. വി മുരളീധരന് വേണ്ടി പത്തു മിനിറ്റ് എല്ലാ സ്റ്റേഷനിലും വന്ദേഭാരത് നിർത്തിയെന്നും കെ.മുരളീധരൻ കുറ്റപ്പെടുത്തി.

'രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മർദം കൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നൽകിയത് കൊണ്ട് കൂടിയാണ് അനുവദിച്ചത്. ഉദ്ഘാടന യാത്ര പക്ഷേ ബിജെപി യാത്രപോലെയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും ബിജെപി പ്രവർത്തകർ പതാകയുമായി ട്രെയിനിൽ കേറുന്നു. ഇതെന്താണിത്. ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരും. റെയിൽവേ ഉദ്യോഗസ്ഥർ പോലും നിസഹായരാണ്. എന്തെങ്കിലും പറഞ്ഞാൽ അവർക്ക് മുകളിൽ നിന്നും വിളി വരും. വികസന പരിപാടികളെ പാർട്ടി പരിപാടികൾ ആക്കുന്നത് മേലാൽ ആവർത്തിക്കരുത് '- ഇതായിരുന്നു കെ മുരളീധരന്റെ ഇന്നലത്തെ പ്രതികരണം.

WEB DESK
Next Story
Share it