Begin typing your search...

'മിണ്ടാതിരുന്നാൽ ഗ്രേസ് മാർക്ക്'; എംകെ രാഘവന് കെ. മുരളീധരൻറെ പിന്തുണ

മിണ്ടാതിരുന്നാൽ ഗ്രേസ് മാർക്ക്; എംകെ രാഘവന് കെ. മുരളീധരൻറെ പിന്തുണ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കെപിസിസി നേതൃത്വത്തെ വിമർശിച്ച എംകെ രാഘവന് കെ. മുരളീധരൻറെ പിന്തുണ. കോൺഗ്രസ് പാർട്ടിയുടെ വികാരമാണ് രാഘവൻ പറഞ്ഞതെന്നും പാർട്ടിക്കുള്ളിൽ മതിയായ ചർച്ചകൾ നടക്കുന്നില്ലെന്നും മുരളീധരൻ തുറന്നടിച്ചു. ഒരു കാര്യവും തന്നോട് പോലും ആലോചിക്കാറില്ല. വിവാദമാകുമെന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടാതിരുന്നാലാണ് പാർട്ടിയിൽ ഗ്രേസ് മാർക്കെന്നും മുരളീധരൻ തുറന്നടിച്ചു. എംകെ രാഘവനെതിരെ കോഴിക്കോട് ഡിസിസി നൽകിയ റിപ്പോർട്ടിനെ കുറിച്ച് ഡിസിസി പ്രസിഡൻറ് തന്നെ പരസ്യമായി പ്രതികരിച്ചത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. എംകെ രാഘവൻ ഒറ്റയ്ക്കല്ലെന്നും സമാന അഭിപ്രായമുള്ള നേതാക്കൾ പാർട്ടിയിൽ ഏറെയുണ്ടെന്നും തുറന്നടിക്കുകയാണ് പരസ്യപ്രതികരണത്തിലൂടെ മുരളീധരനെന്ന് വ്യക്തം.

എന്നാൽ രാഘവൻറെ പരസ്യപ്രതികരണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും, അഭിപ്രായം പാർട്ടിക്കുള്ളിലാകണമെന്നുമാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. നേതൃത്വത്തിനെതിരായ വിമർശനങ്ങളിൽ മറുപടി പറയേണ്ടത് കെപിസിസി പ്രസിഡൻറാണെന്നായിരുന്നു മുൻ അധ്യക്ഷൻ വിഎം സുധീരന്റെ മറുപടി. പരാമർശത്തിൽ എംകെ രാഘവനെതിരെ കോഴിക്കോട് ഡിസിസി പ്രസിഡൻറ് റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിൽ കെപിസിസി കാരണംകാണിക്കൽ നോട്ടീസ് നൽകിയേക്കും.

Ammu
Next Story
Share it