Begin typing your search...

നവകേരളസദസ്സിൽ പോയി ചായകുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട; കെ.മുരളീധരൻ

നവകേരളസദസ്സിൽ പോയി ചായകുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട; കെ.മുരളീധരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾക്കെതിരേ വിമർശനവുമായി കെ. മുരളീധരൻ എം.പി. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ നവകേരളസദസ്സിൽ പോയി ചായ കുടിക്കുന്നവർ കോൺഗ്രസ് അല്ലെന്നും അങ്ങനെയുള്ളവർ പാർട്ടിയിൽ വേണ്ടെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് ഡിസിപി മുഖ്യമന്ത്രിക്കുവേണ്ടി ഗുണ്ടാ പണി എടുക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു.

രണ്ടുമൂന്ന് പേർ പ്രഭാതയോഗത്തിന് പോയതുകൊണ്ട് കോൺഗ്രസ് ഇല്ലാതാവില്ല. പിണറായിയുടെ ചായ കുടിച്ചാലെ കോൺഗ്രസ് ആവൂ എന്ന് കരുതുന്നവർ പാർട്ടിയിൽ വേണ്ട. പ്രവർത്തകർക്ക് തല്ല് കിട്ടുമ്പോൾ ചായ കുടിക്കുന്നവൻ കോൺഗ്രസ് അല്ല. അങ്ങനെ പോയവർക്കെതിരേ നടപടിയുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.

നവകേരള സദസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓരോ ദിവസവും വഷളാകുകയാണെന്ന് കെ. മുരളീധരൻ ആരോപിച്ചു. കുട്ടികളെ വഴിയിൽ നിർത്തുന്നതും ആളെയെത്തിക്കാൻ സ്‌കൂൾ ബസുകൾ ഉപയോഗിക്കുന്നതും തുടരുകയാണ്. കരിങ്കൊടി കാണിക്കുന്നു എന്നതിൻറെ പേരിൽ കരുതൽ തടങ്കൽ പാടില്ലാത്തതാണ്. മുഖ്യമന്ത്രിക്ക് പോലീസിൽ വിശ്വാസം ഇല്ല. ഗുണ്ടാ സംഘങ്ങളുമായാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം. ചില പോലീസുകാരും ഗുണ്ടാ പണി എടുക്കുക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

കുട്ടിയെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കാൻ മാധ്യമങ്ങളുടെ പ്രവർത്തനം സഹായിച്ചെന്ന് മുരളീധരൻ പറഞ്ഞു. വിഷയത്തെ ലോകശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിൽ അവതരിപ്പിക്കാനും പോലീസ് അന്വേഷണം കാര്യക്ഷമമാക്കാനും മാധ്യമങ്ങൾ സഹായിച്ചു. മുഴുവൻ മാധ്യമങ്ങളെയും അഭിനന്ദിക്കുന്നെന്നും മുരളീധരൻ പറഞ്ഞു.

WEB DESK
Next Story
Share it