Begin typing your search...

ജനശ്രദ്ധ നേടാനാണ് സുരേന്ദ്രൻ ഗണപതിവട്ടവുമായിട്ട് ഇറങ്ങിയിരിക്കുന്നത്; പിണറായി കീഴടങ്ങി': കെ.മുരളീധരന്‍

ജനശ്രദ്ധ നേടാനാണ് സുരേന്ദ്രൻ ഗണപതിവട്ടവുമായിട്ട് ഇറങ്ങിയിരിക്കുന്നത്; പിണറായി കീഴടങ്ങി: കെ.മുരളീധരന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അഴിമതിക്കേസുകളിലെ കേന്ദ്ര അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭയപ്പെടുന്നുവെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ പറഞ്ഞു.താനും കേജ്രിവാളിനെപ്പോലെ അകത്തു പോകുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു. കെജ്രിവാൾ പോരാടി ,പിണറായി കീഴടങ്ങി.സംഘികൾക്കു മുന്നിൽ കീഴടങ്ങിയ മുഖ്യമന്ത്രിയുടെ ജല്‍പനങ്ങളാണ് കോൺഗ്രസിനെതിരായ വിമർശനമെന്നും അദ്ദേഹം പരിഹസിച്ചു.

വയനാട് ഒരു ലക്ഷം വോട്ട് തികയ്ക്കില്ലെന്ന് സുരേന്ദ്രന് അറിയാം.ജനശ്രദ്ധ നേടാനാണ് ഇപ്പോൾ ഗണപതിവട്ടവുമായിട്ട് ഇറങ്ങിയിരിക്കുന്നത്.ഗണപതി ഒരു മിഥ്യയാണെന്ന് ഷംസീർ പറഞ്ഞപ്പോൾ കോണ്‍ഗ്രസ് ശക്തമായി എതിർത്തു. അത് മതവിശ്വാസികളുടെ വികാരമാണ് ഗണപതി എന്നതിനാലാണ്. സുൽത്താൻ ബത്തേരിയുടെ പേരുമായി ഗണപതിവട്ടത്തിന് ബന്ധമില്ല. ആദ്യം തന്നെ പേര് ബത്തേരിയെന്നായിരുന്നു.തെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ട് തികക്കാനാണ് ഗണപതിയുടെ പേരും സുൽത്താൻ ബത്തേരിയും കൂട്ടിക്കെട്ടുന്നത്.

ശ്രീരാമനും ഗണപതിയുമൊക്കെ വോട്ടുകിട്ടാൻ ദുരുപയോഗം ചെയ്യുകയാണ് ബി ജെ പി.കോൺഗ്രസുകാർ വിശ്വാസികളൊക്കെത്തന്നെയാണ്.പക്ഷെ വിശ്വാസവും രാഷ്ട്രീ വും കൂട്ടിക്കുഴക്കാറില്ല. വിശ്വാസത്തിന്‍റെ ഹോൾ സെയിലാരും ബി ജെ പിക്ക് കൊടുത്തിട്ട്ടില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു

WEB DESK
Next Story
Share it