Begin typing your search...

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.ശേഖരൻ നായർ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.ശേഖരൻ നായർ അന്തരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാതൃഭൂമി മുൻ ബ്യൂറോ ചീഫുമായ മുതിർന്ന മാധ്യമപ്രവർത്തകൻ ജി. ശേഖരൻ നായർ(75) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്.

1980-ൽ മാതൃഭൂമിയിൽ ചേർന്ന ജി. ശേഖരൻ നായർ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, ആലപ്പുഴ എന്നിവിടങ്ങളിൽ ബ്യൂറോ ചീഫായും കോഴിക്കോട്ട് ചീഫ് സബ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. അന്വേഷണാത്മക പത്രപ്രവർത്തനത്തിലെ മികവിന് മൂന്ന് സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരമ്പര ഉയർത്തിയ വിവാദങ്ങളെത്തുടർന്ന് കെ. കരുണാകരൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആർ. രാമചന്ദ്രൻനായർ രാജിവെച്ചിരുന്നു.1999-ൽ കൊളംബോയിൽ സാർക്ക് ഉച്ചകോടിയിൽ പ്രധാനമന്ത്രി വാജ്‌പേയിക്കൊപ്പം പോയ മാധ്യമസംഘത്തിലെ അംഗമായിരുന്നു. 1993-ൽ ശ്രീലങ്കൻ പ്രധാനമന്ത്രി പ്രേമദാസയുടെ വധം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Ammu
Next Story
Share it