Begin typing your search...

'കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ'; ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് സതീശൻ

കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ; ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് സതീശൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ജയരാജൻ ജാവദേക്കറെ കണ്ടത്. എന്നിട്ടിപ്പോള്‍ കൂട്ടുപ്രതിയെ ഒറ്റുകൊടുക്കുകയാണ്. കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ എന്ന സ്ഥിതിയാണെന്നും വിഡി സതീശൻ പറഞ്ഞു.

ഇപി ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വിഡി സതീശൻ രം​ഗത്തെത്തിയത്. സിപിഎം ജീർണത ബാധിച്ച പാർട്ടിയായി മാറിയോ?. ഇപി- ജാവദേക്കർ കൂടിക്കാഴ്ച്ച എന്തിന്?.രാഷ്ട്രീയമോ ബിസിനസോ ?. കരുവന്നൂർ അന്വേഷണം കടുപ്പിച്ചത് വോട്ടിനായാണ്. ഇപ്പോൾ അറസ്റ്റ് എന്ന് ഭീഷണിപ്പെടുത്തി പൊളിറ്റിക്കൽ ഡീലുണ്ടാക്കി.

മുഖ്യമന്ത്രി എന്താണ് പ്രകാശ് ജാവദേക്കറുമായി സംസാരിച്ചത് ?.സി.പി.എം നേതൃത്വം മറുപടി പറയണമെന്നും സതീശൻ പറഞ്ഞു. ഇ.പി.ജയരാജനെതിരെ ഏതു വരെ സിപിഎമ്മിന് പോകാൻ കഴിയുമെന്ന് സംശയമുണ്ട്. പിണറായിക്ക് എല്ലാം അറിയാമെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്ത് ഇത്ര മോശമായ തെരെഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. വോട്ടിംഗ് മെഷീൻ വ്യാപകമായി കേടായി. തെരെഞ്ഞെടുപ്പിൽ ഇതനുസരിച്ച് സമയം നീട്ടി നൽകിയില്ല. വിശദമായ അന്വേഷണം വേണം. ആർക്കും ഉത്തരവാദിത്വമില്ലാത്ത അവസ്ഥ ഉണ്ടായെന്നും സതീശൻ പറഞ്ഞു.

വോട്ടെടുപ്പിൽ നടന്നത് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമോ ?.ഒറ്റപ്പെട്ട സംഭവമല്ല. വ്യാപകമായി പ്രശ്നം ഉണ്ടായി. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞതിൽ ഇതും ഒരു കാരണമാണ്. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയില്ല.

തെരെഞ്ഞെടുപ്പിൽ 20-20 വിജയം ഉറപ്പാണ്. മുന്നണിയിൽ ഒരു അപസ്വരവുമില്ലാതെയാണ് തെരെഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. അതാ ണ് 20-20 ആത്മവിശ്വാസത്തിന് കാരണം. അത് കൂട്ടായ്മയുടെ വിജയമാണ്. ഒരു സീറ്റെങ്കിലും പോയാൽ പരിശോധിക്കും. തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും

പ്രതിപക്ഷ നേതാവ് പറഞ്ഞു. jayarajan met javadekar as pinarayi said vd satheesan

WEB DESK
Next Story
Share it