Begin typing your search...

ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ല; ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണം: സർക്കാരിനെ വിമർശിച്ച് ജനയുഗം ലേഖനം

ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ല; ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണം: സർക്കാരിനെ വിമർശിച്ച് ജനയുഗം ലേഖനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രിക്കും സർക്കാരിനും വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്നും ദർശനത്തിന് സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം.

ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം നൽകുന്നതാകരുത്. സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കും. സ്പോട്ട് ബുക്കിംഗ് തർക്കത്തിൽ രംഗം ശാന്തമാക്കാനല്ല മന്ത്രി വാസവൻ ശ്രമിച്ചതെന്നും ലേഖനത്തിൽ തുറന്ന് വിമർശിക്കുന്നു.

നേരത്തെ ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യം സിപിഐയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്.

സര്‍ക്കാര്‍ തീരുമാനം പിൻവലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആശ്യപ്പെട്ടു. ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ ശബരിമലയിലേക്ക് പോകുമെന്നും തടഞ്ഞാൽ പ്രതിഷേധിക്കുമെന്നുമാണ് ബിജെപിയുടെ മുന്നറിയിപ്പ്. ഇളവിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെയെന്നാണ് ദേവസ്വം ബോർഡ് നിലപാട്.

WEB DESK
Next Story
Share it