Begin typing your search...
സ്വർണം തട്ടിയെടുക്കൽ കേസ്; പ്രളയ കാലത്ത് കൈയടി നേടിയ ജൈസൽ അറസ്റ്റിൽ
പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തി ശ്രദ്ധേയനായ പരപ്പനങ്ങാടി സ്വദേശി ജൈസൽ വീണ്ടും അറസ്റ്റിൽ. ഇത്തവണ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണം തട്ടിയെടുക്കൽ കേസിലാണ് അറസ്റ്റ്.
ഈ കേസില്‍ മൂന്നു പേർ നേരത്തെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവര പ്രകാരമാണ് തിരുവനന്തപുരത്തെ ജയിലില്‍ നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മഞ്ചേരി കോടതിയില്‍ ഹാജരാക്കി.
ഇക്കഴിഞ്ഞ മാർച്ച് 12നാണ് കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം തട്ടിയെടുക്കൽ നടന്നത്. എട്ട് പ്രതികളിൽ മൂന്ന് പേർ ഉടൻ പിടിയിലായി. ജൈസലും സംഘത്തിലുണ്ടെന്ന് പിടിയിലായവരിൽ നിന്ന് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഈ കേസിൽ ജൈസലിനെ റിമാൻഡ് ചെയ്തു. ജൈസലിനെ തിരുവനന്തപുരത്തെ ജയിലിലേക്കു തന്നെ മാറ്റുമെന്ന് പൊലീസ് പറഞ്ഞു.
Next Story