Begin typing your search...

'ഇൻതിഫാദ' പേര് വിവാദം; വിദ്യാർത്ഥികൾ കലോത്സവങ്ങളിൽ രാഷ്ട്രീയം പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

ഇൻതിഫാദ പേര് വിവാദം; വിദ്യാർത്ഥികൾ കലോത്സവങ്ങളിൽ രാഷ്ട്രീയം പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കലോത്സവങ്ങളിൽ വിദ്യാർഥികൾ രാഷ്ട്രീയം പറയണമെന്ന് മന്ത്രി ശിവൻകുട്ടി. ‘ഇൻതിഫാദ’ എന്ന പേര് വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇസ്രയേൽ പലസ്തീനെ ഇല്ലായ്മ ചെയ്യുമ്പോൾ പലസ്തീൻ ഒപ്പം നിൽക്കേണ്ടത് യുവജനങ്ങളാണെന്ന് പറഞ്ഞ അദ്ദേഹം, കേരള സർവകലാശാല കലോത്സവ വേദിയിൽ പലസ്തീൻ ഐക്യദാർഢ്യമർപ്പിക്കുകയും ചെയ്തു. യുവജനങ്ങൾ അല്ലാതെ മറ്റാരാണ് രാഷ്ട്രീയം പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

കേരള സർവകലാശാല കലോത്സവത്തിന് 'ഇൻതിഫാദ' എന്ന പേരിനെതിരെ ചിലർ പരാതി നൽകിയതിന് പിന്നാലെ വൈസ് ചാൻസിലർ പേര് വിലക്കിയിരുന്നു.. പോസ്റ്ററുകളിലോ ബാനറുകളിലോ പോലും പേര് ഉപയോഗിക്കാൻ പാടില്ലല്ലെന്നും വൈസ് ചാൻസിലർ ഉത്തരവിൽ പറഞ്ഞു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പേര് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യൂണിയൻ വ്യക്തമാക്കിയിരുന്നു.

WEB DESK
Next Story
Share it