Begin typing your search...

എൻ എസ് എസിന്റെ നാമജപയാത്രയ്ക്ക് എതിരെ കേസ് എടുത്ത സംഭവം; കേസ് എടുക്കേണ്ടത് ഷംസീറിനെതിരെയെന്ന് കെ.സുരേന്ദ്രൻ, സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിജെപി

എൻ എസ് എസിന്റെ നാമജപയാത്രയ്ക്ക് എതിരെ കേസ് എടുത്ത സംഭവം; കേസ് എടുക്കേണ്ടത് ഷംസീറിനെതിരെയെന്ന് കെ.സുരേന്ദ്രൻ, സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിജെപി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിനെതിരെ തിരുവനന്തപുരത്ത് എൻ എസ് എസ് നടത്തിയ നാമജപ യാത്രയ്ക്ക് എതിരെ കേസ് എടുത്ത സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി. കേസ് എടുക്കേണ്ടത് സ്പീക്കർ ഷംസീറിനെതിരെയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. നാമജപയാത്രയ്‌ക്കെതിരെ കേസ് എടുത്ത സംഭവത്തിൽ ബിജെപി പ്രതിഷേധിക്കുമെന്നും സ്പീക്കർ ഷംസീറിന് എതിരെ വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു മതത്തെ പരസ്യമായി ആക്ഷേപിക്കുന്ന രീതി ആണ് സ്പീക്കറുടേത്.ശബരിമല പ്രക്ഷോഭത്തെ ഓർമ്മപ്പെടുത്തുന്ന രീതി ആണ് ഇപ്പൊൾ.ഇക്കാര്യത്തിൽ എൻഎസ്എസ് ഒറ്റക്ക് അല്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ മുസ്‌ലിം ആചാരങ്ങളെ പുകഴ്ത്തി ഹിന്ദു വിശ്വാസങ്ങളെ ഇകഴ്ത്തുന്നു.ഇതിനോടാണ് അഭിപ്രായ വ്യത്യാസം.നോമ്പ് എടുക്കുന്ന ആള്‍ ഹിന്ദു വിശ്വാസത്തെ എതിർക്കാൻ വരേണ്ട.ഷംസീര്‍ തികഞ്ഞ മത വിശ്വാസി ആയി പ്രവർത്തിക്കുന്ന ആളാണ്.ഭരണഘടന പാലിക്കേണ്ട ആൾ ആണ് സത്യ പ്രതിജ്ഞ ലംഘനം നടത്തുന്നതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് കണ്ടുകൊണ്ടുള്ള നീക്കം ആണ് സർക്കാരിന്റേത്.മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് വിശദീകരിക്കാൻ തയാറാവണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു

WEB DESK
Next Story
Share it