Begin typing your search...
എഐ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു: വയനാട്ടിൽ 14- ക്കാരൻ പിടിയിൽ
എഐ ടെക്‌നോളജി ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ 14 കാരനെ വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 കാരൻ വയനാട് സൈബർ പൊലീസിന്റെ പിടിയിലായത്. വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ സംഘടിപ്പിച്ച് മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുകയും വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്.
കുട്ടിക്കെതിരെ ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നിരവധി വിദ്യാർത്ഥിനികൾ 14 കാരൻറെ ഭീഷണിക്ക് ഇരയായതായി കണ്ടെത്തി. അന്വേഷണ ഏജൻസികളുടെ പിടിയിൽ പെടാതിരിക്കാൻ വിപിഎൻ സാങ്കേതിക വിദ്യയും, ചാറ്റ്‌ബോട്ടുകളും ദുരുപയോഗം ചെയ്താണ് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തു 14-കാരൻ പ്രചരിപ്പിച്ചത്.
Next Story