Begin typing your search...

എംടിയുടെ വിമര്‍ശനത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടോയെന്ന് അന്വേഷണവുമായി ആഭ്യന്തര വകുപ്പ്

എംടിയുടെ വിമര്‍ശനത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടോയെന്ന് അന്വേഷണവുമായി ആഭ്യന്തര വകുപ്പ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ ആഭ്യന്തര വകുപ്പിന്റെ രഹസ്യാന്വേഷണം.

എംടിയുടെ പ്രസംഗത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. എഡിജിപിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്.

കോഴിക്കോട് നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി നേതൃപൂജയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. എംടിയുടെ രാഷ്ട്രീയ വിമര്‍ശനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു പ്രസംഗത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

എംടിയുടെ പ്രസംഗം വിവാദമാകുമെന്ന് പ്രസംഗം കഴിഞ്ഞയുടനെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രസംഗത്തിന് പിന്നിലെ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര വകുപ്പിലെ ഉന്നതന്‍ നിര്‍ദേശം നല്‍കിയത്. ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും, പഴയ ലേഖനം എംടി ഉദ്ധരിക്കുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന.

WEB DESK
Next Story
Share it