Begin typing your search...
ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികം,അപക്വം; അന്താരാഷ്ട്ര തലത്തിൽ തന്നെ ഈ പ്രയോഗം ഇപ്പോൾ നിന്ദ്യം; ഹൈക്കോടതി
ബധിരനും മൂകനുമെന്ന പ്രയോഗം അനൈതികവും അപക്വവുമാണെന്ന് കേരള ഹൈക്കോടതി. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇപ്പോൾ ഈ പ്രയോഗം നിന്ദ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ബധിരനെന്നോ കേൾവിക്കുറവുള്ള ആളെന്നോ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ശരിയെന്നും കോടതി അഭിപ്രായപ്പെട്ടു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം ബി സ്‌നേഹലതയും ഉൾപെട്ട ബെഞ്ചിൻറേതാണ് നിരീക്ഷണം. കേൾവിക്കുറവുള്ള പരാതിക്കാരി അടുത്ത ബന്ധു വഴി നൽകിയ ഹർജി ചട്ടലംഘനം ചൂണ്ടിക്കാട്ടി കുടുംബകോടതി തള്ളിയതിന് എതിരെയുള്ള അപ്പീൽ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി
Next Story