Begin typing your search...
'എത്രപേരെ കയറ്റാമെന്ന് എഴുതിവെക്കണം'; ബോട്ടപകടം ഒഴിവാക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി
ബോട്ടപകടം ഒഴിവാക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. ബോട്ടിൽ ആളെ കയറ്റുന്നിടത്ത് എത്ര പേരെ കയറ്റാൻ സാധിക്കും എന്ന് എഴുതി വെക്കണം. ആളുകൾ കയറാൻ പാടില്ലാത്ത സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കണം. ലൈഫ് ജാക്കറ്റില്ലാതെ യാത്ര അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു.
താനൂർ ബോട്ടപകടത്തിൽ വി.എം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയോഗിച്ചു. അപകടത്തിൽ സ്വമേധയ കേസെടുത്തതിനെതിരായ വിമർശനങ്ങളിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാണോയെന്ന് ഹൈക്കോടതി ചോദിച്ചു. അപകടത്തെ കുറിച്ച് മലപ്പുറം കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.
അതേസമയം ബോട്ടപകടത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. താനൂർ സ്വദേശി മുഹമ്മദ് റിൻഷാദാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.
Next Story