Begin typing your search...

കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരായ കലാപാഹ്വാനത്തിന് കേസെടുത്ത നടപടിക്ക് ഹൈകോടതി സ്റ്റേ

കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരായ കലാപാഹ്വാനത്തിന് കേസെടുത്ത നടപടിക്ക് ഹൈകോടതി സ്റ്റേ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിന് തീയിട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി കോര്‍പറേഷന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപരോധസമരത്തില്‍ പ്രസംഗിച്ച കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ കലാപാഹ്വാനത്തിന് കേസെടുത്ത നടപടി ഹൈകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചാണ് സ്റ്റേ ചെയ്തത്. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആറും മുഴുവൻ തുടര്‍നടപടികളുമാണ് സ്റ്റേ ചെയ്തിരിക്കുന്നത്. സുധാകരനെതിരെ എടുത്ത കള്ളക്കേസും എസ്.ഐക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ ഭാ​ഗത്തുനിന്നുമുള്ള നടപടി.

ഇന്ത്യന്‍ ശിക്ഷാനിയമം 153 പ്രകാരമാണ് കലാപാഹ്വാനത്തിന് സുധാകരനെതിരെ കേസെടുത്തത്. സി.പി.എം കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസിന്‍റെ പരാതിയെ തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. രാഷ്ട്രീയ പ്രതികാര നടപടിയുടെ ഭാഗമായിയെടുത്ത കേസിലെ തുടര്‍നടപടി സ്റ്റേ ചെയ്ത കോടതി നടപടി സ്വാഗതാര്‍ഹമാണെന്നാണ് കെ. സുധാകരന്‍ പ്രതികരിച്ചത്.

WEB DESK
Next Story
Share it