Begin typing your search...

സിഎംആർഎൽ- എക്സാലോജിക് ഇടപാട്; ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കണമെന്ന് ഹൈക്കോടതി

സിഎംആർഎൽ- എക്സാലോജിക് ഇടപാട്; ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കണമെന്ന് ഹൈക്കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിഎംആർഎൽ- എക്‌സാലോജിക് ദുരൂഹ ഇടപാടിലെ ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സൂക്ഷിച്ചുവയ്ക്കണമെന്ന് കേരളാ ഹൈക്കോടതി. സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കണമെന്നാണ് ഇടക്കാല ഉത്തരവ്. ഇ.ഡി സമൻസിനെതിരായ സിഎംആർഎൽ ജീവനക്കാരുടെ ഹർജി ജൂൺ 21ന് കോടതി വീണ്ടും പരിഗണിക്കും. ഹർജിയിൽ തീരുമാനമുണ്ടാകും വരെ ഹർജിക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ലെന്ന് ഇ.ഡി അറിയിച്ചു. തുടർച്ചയായി സമൻസുകളയച്ചും ചോദ്യംചെയ്തും ഇ.ഡി ബുദ്ധിമുട്ടിക്കുന്നു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

തുടർച്ചയായി സമൻസ് അയച്ചു വിളിപ്പിക്കുന്നത് ചോദ്യം ചെയ്താണ് സിഎംആർഎൽ ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ, രാഷ്ട്രീയ നേതാക്കൾക്കു പണം നൽകിയെന്ന് സിഎംആർഎൽ എംഡിയും സിഎഫ്ഒയും മറ്റ് ഏജൻസികളോടു സമ്മതിച്ചിട്ടുണ്ടെന്നും സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ഹർജി അപക്വമായതിനാൽ തള്ളണമെന്നും ഇ.ഡി നിലപാടെടുത്തു.

WEB DESK
Next Story
Share it