Begin typing your search...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതി; ഓണത്തിന് ജീവനക്കാർ വിശന്നിരിക്കരുത്
കെഎസ്ആർടിസി ജീവനക്കാർ ഓണത്തിന് പട്ടിണി കിടക്കാൻ ഇടവരരുതെന്ന് ഹൈക്കോടതി. ജൂലൈ മാസത്തെ ശമ്പളം പൂർണമായും ഓണത്തിനു മുൻപ് കൊടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജൂലൈയിലെ പെൻഷനും ഉടൻ വിതരണം ചെയ്യണം. ജൂലൈയിലെ ശമ്പളം ആദ്യ ഗഡു നൽകേണ്ട ഉത്തരവാദിത്തം കെഎസ്ആർടിസിക്കാണെന്നും ഹൈക്കോടതി പരാമർശിച്ചു.
130 കോടി രൂപ സർക്കാർ നൽകിയാൽ രണ്ടുമാസത്തെ മൊത്തം ശമ്പളവും നൽകാനാകുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. ജൂണിലെ ശമ്പളം നൽകിയെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു. അതേസമയം, കെഎസ്ആർടിസി ശമ്പള വിഷയം ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി.
Next Story