Begin typing your search...

കേസുകളിൽപ്പെട്ടവർ എസ്എൻ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ വേണ്ട; ബൈലോ ഭേദഗതി വരുത്തി ഹൈക്കോടതി

കേസുകളിൽപ്പെട്ടവർ എസ്എൻ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ വേണ്ട; ബൈലോ ഭേദഗതി വരുത്തി ഹൈക്കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേസുകളിൽ ഉൾപ്പെട്ടവർ എസ് എൻ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്നും മാറി നിൽക്കണമെന്ന് ഹൈക്കോടതി. എസ് എൻ ട്രസ്റ്റ് ബൈലോയിൽ ഹൈക്കോടതി ഭേദഗതി വരുത്തി. വഞ്ചന, സ്വത്ത് കേസുകളിൽ ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. മുൻ ട്രസ്റ്റ് അംഗം കൂടിയായ അഡ്വ ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. വഞ്ചനാ കേസുകൾക്ക് പുറമേ എസ് എൻ ട്രസ്റ്റിന്റെ സ്വത്തു സംബന്ധമായ ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിരിക്കുന്നവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് നിർദ്ദേശം.

ക്രിമിനൽ കേസുകളിൽപ്പെട്ടവർ കുറ്റവിമുക്തരാക്കപ്പെടുന്നതു വരെ ട്രസ്റ്റ് ഭാരവാഹികളായി തിരിച്ചു വരാൻ പാടില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിധിയിൽ വ്യക്തമാക്കി. എസ് എൻ ട്രസ്റ്റ് ബൈലോ തയ്യാറാക്കിയത് ഹൈക്കോടതിയാണ്. അതിനാൽ ബൈലോ ഭേദഗതി ചെയ്യാനും ഹൈക്കോടതിക്ക് മാത്രമാണ് അധികാരമുള്ളത്.

ഹൈക്കോടതി വിധി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടിയാണ്. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര മുൻ സെക്രട്ടറി മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് വെള്ളാപ്പള്ളിക്കെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തത്.

Ammu
Next Story
Share it