Begin typing your search...

ക്ഷേമപെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടേ?: സർക്കാരിനോട് ഹൈക്കോടതി

ക്ഷേമപെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടേ?: സർക്കാരിനോട് ഹൈക്കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഷ്താഖ് മുഹമ്മദ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് സർക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്. പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിഹിതവും, സെസ് വഴി ലഭിക്കുന്ന തുക ഉൾപ്പെടെ സർക്കാർ പെൻഷനായി നൽകുന്ന തുകയും അറിയിക്കാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ നൽകാനും കോടതി നിർദേശിച്ചു.

കേന്ദ്ര വിഹിതവും സെസ് വിഹിതവും ലഭിച്ചിട്ടും പെൻഷൻ നൽകുന്നില്ല എന്ന് മറിയക്കുട്ടിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. ഈ സമയത്താണ് കുറച്ചെങ്കിലും പെൻഷൻ നൽകിക്കൂടേ എന്ന് കോടതി ആരാഞ്ഞത്. കേസ് 30ന് വീണ്ടും പരിഗണിക്കും.

WEB DESK
Next Story
Share it