Begin typing your search...

സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം; ഹേമ കമ്മിറ്റി ശുപാർശ

സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാം; ഹേമ കമ്മിറ്റി ശുപാർശ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമനടപടിക്ക് ശുപാർശ ചെയ്യുന്നതായി വിവരം. ഐ പി സി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാമെന്നാണ് പറയുന്നത്. സ്വകാര്യത പരിഗണിച്ച് പുറത്തുവിടരുതെന്ന ഭാഗത്താണ് ശുപാർശയുള്ളത്. ഒരുപാട് നടിമാർ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ മൊഴിയായി നൽകിയിട്ടുണ്ട്.

ഒരു സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്ന് സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ സഹകരിച്ച് മുന്നോട്ടുപോകാനായിരുന്നു അവർ നൽകിയ മറുപടിയെന്ന് ഒരു നടി കമ്മീഷൻ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. തന്നെ ഉപദ്രവിച്ച നടന്റെ കൂടെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കേണ്ടി വന്ന അനുഭവം മറ്റൊരു നടിയും പങ്കുവച്ചിട്ടുണ്ട്. ഇതൊക്കെ സാക്ഷി മൊഴികളായി മുന്നിലുണ്ട്. ഇതൊക്കെ പരിഗണിച്ച് ഐ പി സി 354 പ്രകാരം കേസെടുക്കാമെന്നാണ് പറയുന്നത്.

കൂടാതെ താര സംഘടനയുടെ വിദേശ ഷോകളുടെ പേരിലും ലൈംഗിക ചൂഷണമുണ്ടായെന്നും നടിമാർ മൊഴി നൽകിയിട്ടുണ്ട്. പ്രധാന നടന്മാരുടെ അടക്കം പേരുകൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. കേസെടുക്കുകയാണെങ്കിൽ അവർക്ക് കുരുക്കായേക്കും. ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ലെന്നും പരാതിയില്ലാതെ എങ്ങനെ കേസെടുക്കുമെന്നും സജി ചെറിയാൻ ഇന്നലെ പ്രതികരിച്ചിരുന്നു. താൻ മന്ത്രിയായി മൂന്നര വർഷമായിട്ടും ഒരു നടി പോലും പരാതി നൽകിയിട്ടില്ലെന്നും രണ്ട് മാസത്തിനകം കോൺക്ലേവ് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

WEB DESK
Next Story
Share it