Begin typing your search...

വായ്പ്പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എം.ഡിയെ ഇഡി അറസ്റ്റ് ചെയ്തു

വായ്പ്പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എം.ഡിയെ ഇഡി അറസ്റ്റ് ചെയ്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വായ്പ്പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എം.ഡി അബ്ദുൾ റഷീദ് (ബാബു) അറസ്റ്റിൽ. എസ്.ബി.ഐയിൽ നിന്നടക്കം പതിനാല് കോടി രൂപ വായ്പ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വായ്പ എടുത്തതിന് ശേഷം ബാങ്കിനെ വഞ്ചിച്ചുവെന്ന കേസിലാണ് ഹീരാ ബാബുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്.ബി.ഐയ്ക്ക് പുറമെ മറ്റ് ചിലരും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. ആക്കുളത്തെ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ടാണ് വായ്പയെടുത്തത്. എന്നാൽ, ഫ്ലാറ്റുകൾ വിൽപന നടത്തിയെങ്കിലും ഇദ്ദേഹം വായ്പ തിരിച്ചടച്ചിരുന്നില്ല.

കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ഹീരാ ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. നേരത്തെ ഹീര ​ഗ്രൂപ്പിന്റെ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. നേരത്തെ പോലീസും സി.ബി.ഐയും കേസ് അന്വേഷിച്ചിരുന്നു.

WEB DESK
Next Story
Share it