Begin typing your search...

'ഇടിമുഴക്കം പോലെ വലിയ ശബ്ദം'; പാലക്കാടും മലപ്പുറത്തും പ്രകമ്പനമുണ്ടായതായി നാട്ടുകാർ

ഇടിമുഴക്കം പോലെ വലിയ ശബ്ദം; പാലക്കാടും മലപ്പുറത്തും പ്രകമ്പനമുണ്ടായതായി നാട്ടുകാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വയനാട്, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ പ്രകമ്പനം ഉണ്ടായി എന്ന റിപ്പോർട്ടുകൾക്കിടെ പാലക്കാട് ജില്ലയിലും സമാന പ്രകമ്പനം ഉണ്ടായതായി വിവരം. പാലക്കാട് ഒറ്റപ്പാലം മേഖലയിൽ ഇടിവെട്ടുന്നത് പോലെ ശബ്ദം ഉണ്ടായതായാണ് റിപ്പോർട്ട്.

ഒറ്റപ്പാലം നഗരസഭയിലെ പനമണ്ണ, വീട്ടാപ്പാറ, ലക്കിടി എന്നീ മേഖലയിലാണ് രാവിലെ 10.30-ഓടെ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നത്. പ്രകമ്പനം പോലെ അനുഭവപ്പെട്ടതായും പറയുന്നു. കോതക്കുറുശ്ശി, വാണിയങ്കുളം, പനയൂർ തുടങ്ങിയ മേഖലകൾ വരെ ശബ്ദമുണ്ടായതായി പറയുന്നു. എന്നാൽ ഈ പ്രദേശത്ത് പ്രകമ്പനം ഉണ്ടായതായി വിവരമില്ല.

ആദ്യം എന്താണ് സംഭവിക്കുന്നത് മനസ്സിലായില്ല. തുടർന്ന് മാധ്യമങ്ങളിൽ കൂടി വയനാട്ടിലെ പ്രകമ്പന വാർത്തകൾ പുറത്തുവന്നതോടെയാണ് ഇതിന്റെ ഭാഗമായിട്ടുള്ള തുടർച്ച ആയിരിക്കാം പാലക്കാടും ഉണ്ടായിട്ടുള്ളത് എന്ന് പ്രദേശവാസികൾ കരുതുന്നത്. അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

നേരത്തെ വയനാട്, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാലക്കാട് നിന്നും സമാനമായ റിപ്പോർട്ടുകൾ വരുന്നത്.

മലപ്പുറം എടപ്പാളിൽ നിന്നും സമാനമായ ശബ്ദങ്ങൾ കേട്ടതായുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. തൃശ്ശൂർ അതിർത്തിയോട് ചേർന്ന് കിടക്കുന്ന എടപ്പാൾ ഭാഗത്താണ് ശബ്ദം കേട്ടതായി പ്രദേശവാസി പറയുന്നത്. രാവിലെ 10.30ഓടെയാണ് സംഭവം.

WEB DESK
Next Story
Share it