Begin typing your search...

ഇടുക്കി മലയോരമേഖലയിൽ മഴ കനക്കും; മലങ്കര ഡാം ഷട്ടറുകൾ ഉയർത്തും

ഇടുക്കി മലയോരമേഖലയിൽ മഴ കനക്കും; മലങ്കര ഡാം ഷട്ടറുകൾ ഉയർത്തും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടി മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്നാണ് നിർദ്ദേശം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് - കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

ഇടുക്കിയിൽ രാത്രിയിലും കനത്ത മഴ തുടരുന്നു. വെള്ളിയാമറ്റം പഞ്ചായത്തിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്തുനിന്നും ആളുകളെ മാറ്റി. രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ വെള്ളിയാമറ്റത്ത് തുറന്നിട്ടുണ്ട്. പന്നിമറ്റം എൽപി സ്‌കൂളിലും വെള്ളിയാമറ്റം ഹയർസെക്കൻററി സ്‌കൂളിലുമാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്. ഇവിടേക്ക് നാലു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ മലങ്കര ഡാമിൻറെ നാലു ഷട്ടറുകൾ രണ്ടു മീറ്റർ വീതം ഉയർത്താൻ ജില്ലാ കളക്ടർ അനുമതി നൽകി. മുവാറ്റുപുഴ തോടുപുഴയാറുകളുടെ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പരമാവധി ജലനിരപ്പായ 41.50 മീറ്റർ എത്തുന്ന സാഹചര്യമുണ്ടായാലാണ് രണ്ടു മീറ്റർ വീതം ഷട്ടറുകൾ ഉയർത്തുക. നിലവിൽ നാല് ഷട്ടറുകളും ഒരുമീറ്റർ വീതം ഉയർത്തിവെച്ചിരിക്കുകയാണ്.

ഇടുക്കി തൊടുപുഴയിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും. കരിപ്പലങ്ങാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുങ്ങിക്കിടന്ന ആളെ രക്ഷപ്പെടുത്തി. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു.

സംസ്ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചതു കോട്ടയത്താണ്. വേനൽമഴയുടെ സമയമായ മാർച്ച് ഒന്നു മുതൽ മേയ് 31 വരെ ശരാശരി 838.7 മില്ലീമീറ്റർ മഴയാണു ജില്ലയിൽ ലഭിച്ചത്. ശരാശരി 449.6 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. 87 ശതമാനം അധികമഴ പെയ്തു. ഇതിൽ ഭൂരിഭാഗവും മേയ് മാസത്തിന്റെ രണ്ടാം പകുതിയിലാണു ലഭിച്ചത്.

WEB DESK
Next Story
Share it