Begin typing your search...
കനത്ത മഴ ; കോഴിക്കോട് ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു
കനത്ത മഴയെത്തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞുവീണ് ദേശീയപാതയിൽ രാമനാട്ടുകരക്കും കാക്കഞ്ചേരിക്കും ഇടയിലെ സ്പിന്നിങ് മില്ലിൽ ഗതാഗതം തടസ്സപ്പെട്ടു. തൃശൂർ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ യൂനിവേഴ്സിറ്റി കഴിഞ്ഞശേഷം വഴിതിരിച്ചുവിടുകയാണ്.
കോഴിക്കോട് പന്തീരങ്കാവിലും ദേശീയപാതയിൽ സർവിസ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഗതാഗതം സ്തംഭിച്ചിരുന്നു. ബുധനാഴ്ച രാത്രിപെയ്ത കനത്ത മഴയിലാണ് സർവിസ് റോഡ് തകർന്നു വീണത്. റോഡ് തകർന്നതോടെ രാത്രി അതുവഴി പോയ ആംബുലൻസും അപകടത്തിൽപെട്ടിരുന്നു. താഴേക്ക് തൂങ്ങിക്കിടന്ന ആംബുലൻസ് ക്രെയിൻ എത്തിയാണ് നീക്കിയത്. സംരക്ഷണ ഭിത്തിയിടിഞ്ഞ് സമീപത്തെ വീട്ടിലേക്കാണ് പതിച്ചത്. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ബന്ധപ്പെട്ടവർ സ്ഥലത്തെത്തിയില്ലെന്നാരോപിച്ച് നാട്ടുകാർ ദേശീയപാതയിൽ പ്രതിഷേധിച്ചിരുന്നു.
Next Story