Begin typing your search...

ചൈനയിലെ കുട്ടികൾക്കിടയിലെ ശ്വാസകോശരോഗം; സാഹചര്യം വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി

ചൈനയിലെ കുട്ടികൾക്കിടയിലെ ശ്വാസകോശരോഗം; സാഹചര്യം വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചൈനയിലെ കുട്ടികൾക്കിടയിൽ ശ്വാസകോശരോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. രോഗവ്യാപനം സംബന്ധിച്ച വാർത്ത വന്നപ്പോൾ തന്നെ സംസ്ഥാനം സാഹചര്യം വിലയിരുത്താൻ വിദഗ്ധയോഗം ചേർന്നിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ചൈനയിലും മറ്റുചിലരാജ്യങ്ങളിലും ലോക്ക്ഡൗൺ ദീർഘകാലമുണ്ടായിരുന്നു. അതിനുശേഷമുള്ള ഇളവ് മറ്റുരാജ്യങ്ങളുടേതെല്ലാം കഴിഞ്ഞാണ് ചൈന പിൻവലിച്ചത്. ഇത് കുഞ്ഞുങ്ങളിൽ സ്വാഭാവികമായുണ്ടാകേണ്ട പ്രതിരോധശേഷി കുറച്ചതായി ആഗോളതലത്തിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായാവാം ചൈനയിലെ രേഗാവ്യാപനമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും വളരെ സൂക്ഷ്മമായി തന്നെ സ്ഥിതിഗതികൾ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും വീണ ജോർജ് വ്യക്തമാക്കി.

അതിനിടെ ചൈനയിലെ രോഗവ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുൻകരുതൽ നിർദേശം നൽകി. കേന്ദ്രം സാഹചര്യത്തെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി. പൊതുജനാരോഗ്യം സംബന്ധിച്ചും ആശുപത്രിയിലെ മുന്നൊരുക്കങ്ങൾ സംബന്ധിച്ചും ഉടനടി വിലയിരുത്തൽ നടത്തണമെന്നാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രആരോഗ്യമന്ത്രാലയം നിർദേശം നൽകിയത്.

ഓക്‌സിജൻ, ആന്റിബയോട്ടിക്കുകൾ, ഹോസ്പിറ്റൽ കിടക്കകൾ, അവശ്യ മരുന്നുകൾ, ടെസ്റ്റിങ് കിറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പുവരുത്തണം. കുട്ടികളിലും പ്രായമായവരിലും രോഗലക്ഷണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഇന്റഗ്രേറ്റഡ് ഡിസീസ് സർവയലൻസ് പ്രൊജക്റ്റ് യൂണിറ്റുകളോട് സർക്കാർ ആവശ്യപ്പെട്ടു. രോഗലക്ഷണം കാണിക്കുന്നവരുടെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും സ്രവം ശേഖരിച്ച് പരിശോധനാനടപടികൾ വേഗത്തിലാക്കാനും നിർദേശമുണ്ട്. ഇതിനായി സംസ്ഥാനങ്ങളിലെ വൈറസ് റിസർച്ച് ഡയഗ്‌നോസ്റ്റിക് ലബോറട്ടറീസ് സൗകര്യം ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രം നിർദേശിച്ചു. ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

WEB DESK
Next Story
Share it