Begin typing your search...

മലപ്പുറം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് മാസ്ക് കർശനമാക്കി ആരോഗ്യ വകുപ്പ്; തീരുമാനം എച്ച്1എൻ1 വ്യാപിക്കുന്ന സാഹചര്യത്തിൽ

മലപ്പുറം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് മാസ്ക് കർശനമാക്കി ആരോഗ്യ വകുപ്പ്; തീരുമാനം എച്ച്1എൻ1 വ്യാപിക്കുന്ന സാഹചര്യത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2009ന് ശേഷം ആദ്യമായാണ് മലപ്പുറം ജില്ലയിൽ ഇത്രയും അധികം എച്ച്1എൻ1 രോഗം റിപ്പോർട്ട് ചെയ്യുന്നത് . ഈ സാഹചര്യത്തിലാണ് സ്‌കൂൾ കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചത്. കുട്ടികളിലാണ് രോഗം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. വായുവിലൂടെ പകരുന്ന എച്ച്1എൻ1 വൈറസ് കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ഗുരുതരമായി ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. മാസ്‌കിന്റെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാൻ കഴിയുമെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ജില്ലയിൽ എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്.

WEB DESK
Next Story
Share it