Begin typing your search...

'തനിക്ക് ഒന്നും മറച്ച് വെക്കാനില്ല , അത് അനാവശ്യമായ പരാമർശം' ; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ കത്ത്

തനിക്ക് ഒന്നും മറച്ച് വെക്കാനില്ല , അത് അനാവശ്യമായ പരാമർശം ; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ കത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ കത്ത്. വിവരങ്ങൾ എല്ലാം അറിയിച്ചിട്ടുണ്ടെന്നും അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെന്തോ മറച്ചു വയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമർശമാണ്. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ഗവർണറുടെ കത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു.

തനിക്ക് ഒളിക്കാൻ എന്തോ ഉണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. ദേശവിരുദ്ധ പരാമർശം നടത്തിയിട്ടില്ല. സ്വർണക്കടത്ത് തടയേണ്ടത് സംസ്ഥാനം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ തെറ്റിധരിച്ചതാണ്. വളച്ചൊടിച്ച കാര്യങ്ങളാണ് ഗവർണർ മനസിലാക്കിയിട്ടുള്ളത്. താൻ നടത്താത്ത പരാമർശത്തിൽ വലിച്ചുനീട്ടൽ വേണ്ട. സ്വർണക്കടത്ത് തടയാൻ കേന്ദ്രത്തോട് ഗവർണർ പറയണം. ദേശ വിരുദ്ധ പ്രവർത്തനമെന്ന് പരാമർശിച്ചിട്ടില്ല. വിവാദ അഭിമുഖം ദ ഹിന്ദു തിരുത്തിയിരുന്നു. ഖേദ പ്രകടനവും നടത്തി. ഗവർണറുമായി തർക്കത്തിന് ഇക്കാര്യത്തിൽ ഇല്ല. വാർത്ത സമ്മേളനത്തിൽ പറഞ്ഞത് സ്വർണ്ണം പിടിച്ച കേസുകൾ മാത്രമാണെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു.

WEB DESK
Next Story
Share it