Begin typing your search...

'രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്'; സംസ്ഥാനത്ത് വിഷു ചന്ത തുടങ്ങാൻ ഹൈക്കോടതി അനുമതി

രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്; സംസ്ഥാനത്ത് വിഷു ചന്ത തുടങ്ങാൻ ഹൈക്കോടതി അനുമതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് വിഷു ചന്തകൾ തുടങ്ങാൻ ഹൈക്കോടതി ഉപാധികളോടെ കൺസ്യൂമെർ ഫെഡിന് അനുമതി നൽകി. ചന്തകളെ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് സർക്കാർ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് സർക്കാർ യാതൊരു പബ്ലിസിറ്റിയും നൽകരുതെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ചട്ടലംഘനം കണ്ടെത്തിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് ഉത്സവ ചന്തകൾക്ക് വിലക്കേർപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ കൺസ്യൂമെർ ഫെഡ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. റംസാൻ -വിഷു ചന്തകളുടെ അനുമതിയാണ് നിഷേധിച്ചിരുന്നത്. വിഷുവിന് മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് ഇപ്പോൾ ചന്തകൾ നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഉപാധികളോടെയാണെങ്കിലും വിഷു ചന്ത ആരംഭിക്കാൻ ഹൈക്കോടതി നിർദേശിച്ചത് സർക്കാരിനും ആശ്വാസമായി. പൊതുജനങ്ങളുടെ താൽപര്യവും ചന്ത തുടങ്ങാൻ സാധനങ്ങൾ വാങ്ങിയെന്ന സർക്കാരിൻറെ നിർദേശവും കണക്കിലെടുത്താണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

സംസ്ഥാനത്ത് റംസാൻ-വിഷു ചന്തകൾ തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയതിനെതിരെ കൺസ്യൂമർഫെഡ് നൽകിയ ഹർജി രാവിലെ പരിഗണിച്ചപ്പോൾ സർക്കാരിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. മനുഷ്യൻറെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്നായിരുന്നു ഹൈക്കോടതി വിമർശനം. ചന്ത തുടങ്ങാൻ തീരുമാനിച്ച സമയമാണ് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യത്തിൽ എങ്ങനെ കുറ്റം പറയാനാകുമെന്നും കോടതി ആരാഞ്ഞു.

WEB DESK
Next Story
Share it