Begin typing your search...

'വടകര പ്രസംഗത്തിലെ പരാമർശം രാഷ്ട്രീയമായി ശരിയായിരുന്നില്ല'; എന്നാൽ നിയമപരമായി തെറ്റല്ലെന്ന് ഹരിഹരൻ

വടകര പ്രസംഗത്തിലെ പരാമർശം രാഷ്ട്രീയമായി ശരിയായിരുന്നില്ല; എന്നാൽ നിയമപരമായി തെറ്റല്ലെന്ന് ഹരിഹരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ ആർഎംപി നേതാവ് ഹരിഹരൻ വടകര പോലീസിന് മുന്നിൽ ഹാജരായി. മൊഴിയെടുത്ത ശേഷം അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പൊലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. അന്ന് തന്നെ പ്രസംഗത്തിൽ ഖേദം പ്രേകടിപ്പിച്ചതാണെന്ന് ഹരിഹരൻ പറഞ്ഞു. ഇനി ഹാജരാകാൻ പറഞ്ഞില്ല. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കേരളത്തിൽ പലരും പ്രസംഗിച്ചിട്ടുണ്ട്. അതിൻറേ പേരിൽ കേസെടുക്കുന്നതിൽ അർത്ഥമില്ല. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വ്യക്തികളുടെ പേര് പറയുന്നതിൽ തെറ്റില്ല. വടകരയിലെ പ്രസംഗത്തിലെ പരാമർശം രാഷ്ട്രീയമായി യോജിക്കുന്ന പ്രയോഗം ആയിരുന്നില്ല. എന്നാൽ നിയമപരമായി തെറ്റല്ല. തനിക്ക് നേരെ ആക്രമണം ഉണ്ടായിട്ട് ഇനിയും നടപടി ആയിട്ടില്ല. വീടിനു നേരെ ഉണ്ടായ ബോംബ്എറിൽ ആരെയും ഇതുവരെ പിടിച്ചിട്ടില്ല. എന്തുകൊണ്ട് പ്രതികളെ പിടികൂടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

WEB DESK
Next Story
Share it