Begin typing your search...

എക്സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവെക്കണമെന്ന് വി. മുരളീധരന്‍

എക്സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവെക്കണമെന്ന് വി. മുരളീധരന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മദ്യനയം മാറ്റാന്‍ കൈക്കൂലി നല്‍കണമെന്ന ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കോടികള്‍ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തില്‍ നിന്ന് മനസിലാക്കുന്നതെന്നും ഈ പണം എവിടെപ്പോയെന്ന് വ്യക്തമാക്കണമെന്നും പറഞ്ഞ വി മുരളീധരൻ, എക്സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

കൂടാതെ നയപരമായ തീരുമാനങ്ങള്‍ മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്നും ബാര്‍ ഉടമകളോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്നും, സത്യാവസ്ഥ പുറത്തുവരാന്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും കേരള സര്‍ക്കാറിന് കീഴിലുള്ള ഒരു ഏജന്‍സിയും നിഷ്പക്ഷ അന്വേഷണം നടത്തില്ലെന്നും വി. മുരളീധരന്‍ വ്യക്തമാക്കി.

ബാര്‍ കോഴ ആരോപണത്തില്‍പ്പെട്ട കെ.എം. മാണിയുടെ പാര്‍ട്ടിയെ കൂടെക്കൂട്ടിയവരാണ് സി.പി.എമ്മെന്നും അഴിമതിയില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒരു പോലെയാണ് വ്യക്തമാക്കുന്നതാണ് രണ്ടാം ബാര്‍ കോഴ ആരോപണമെന്നും വി. മുരളീധരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

WEB DESK
Next Story
Share it