Begin typing your search...

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയ സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയ സംഭവം; മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിയ കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ ചോദ്യം ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ചോദ്യം ചെയ്യലിൻറെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. രഹസ്യമായാണ് ചോദ്യം ചെയ്യൽ നടന്നത്.

മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ സുനിൽ കുമാർ, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തിരിക്കുന്നത്. ഇദ്ദേഹം തിരുവനന്തപുരത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു എന്നാണ് സൂചന. അക്രമം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യൽ നടന്നിരിക്കുന്നത്. മുമ്പ് രണ്ട് തവണ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവർ ഹാജരായിരുന്നില്ല.

മുഖ്യമന്ത്രിയുടെ ജീവൻ സംരക്ഷിക്കുക എന്നത് തങ്ങളുടെ ജോലിയാണ്, അതിൻറെ ഭാഗമായാണ് ഇങ്ങനെയൊരു നടപടിയിലേക്ക് കടന്നത് എന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. പരമാവധി 7 വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പായതിനാൽ ഇരുവരെയും ചോദ്യം ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചയയ്ക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബർ 15നാണ് നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴ ടൗണിൽ വച്ച് മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‌യു- യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ അടക്കമുള്ള പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ അടക്കം വളഞ്ഞിട്ട് മർദ്ദിച്ചത്.

WEB DESK
Next Story
Share it