Begin typing your search...

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റില്‍

ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അമ്മയും അമ്മാവനും അറസ്റ്റില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി. അമ്മ സിന്ധു ശ്രീകുമാറിന്റെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന്റെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇരുവരേയും ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രാമവര്‍മ്മന്‍ചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. ഷാരോണിന് നല്‍കിയ കഷായത്തില്‍ കലര്‍ത്തിയ വിഷത്തിന്റെ കുപ്പി കണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം. ഇതിനുശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കും. കൊലപാതകം ആസൂത്രണം ചെയ്തത് ഗ്രീഷ്മ ഒറ്റയ്ക്കാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

അതേസമയം ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു. ഗ്രീഷ്മ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയുവിലാണ്. ഇന്ന് രാവിലെ ചേരുന്ന മെഡിക്കല്‍ സംഘത്തിന്റെ യോഗം ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി വിലയിരുത്തും.

Ammu
Next Story
Share it